keralaonlinenews
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ 2026 ൻറെ പരിപാടികളുടെ റിലീസ് മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. ഇത്തവണത്തെ കണ്ണൂർ ദസറയിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്ന് നേരത്തെ മേയർ പ്രഖ്യാപിച്ചിരുന്നതിനാൽ സർപ്രൈസ് എന്താകുമെന്ന ആകാംഷയിലായിരുന്നു കണ്ണൂരിലെ കലാസ്വാദകർ.
ദസറയുടെ പത്ത് ദിവസത്തെ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് ഡ്രോണുകൾ വിസ്മയം തീർക്കുന്ന മെഗാഡ്രോൺ ഷോയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. കണ്ണൂർ ദസറ ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടക്കും. ഒന്നാം ദിനമായ ഒക്ടോബർ 12 ന് പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കർ നയിക്കുന്ന സംഗീത പരിപാടിയോടെ തുടക്കമാകും.
രണ്ടാ ദിനം ഫെജോ ലൈവ് റാപ് ഷോ, മൂന്നാം ദിനം തൃസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡിൻറെ സംഗീത പരിപാടി, നാലാം ദിനം ഗസൽ നിശയുമായി ബിൻസിയും ഇമാമും നയിക്കുന്ന  സോംഗ് ഓഫ് സോൾ ആൻഡ് സോയിൽ, അഞ്ചാം ദിനമായ ഒക്ടോബർ 16 ന് പ്രശസ്ത സിനിമാതാരം നവ്യാനായർ നയിക്കുന്ന നൃത്തപരിപാടി,  ആറാം ദിനം മസാല കോഫി മ്യൂസിക് ബാൻഡിൻറെ സംഗീത പരിപാടി, ഏഴാം ദിനം വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗിതപരിപാടി, എട്ടാം ദിനം ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഇശൽ നൈറ്റ്, ഒമ്പതാം ദിനം ഗംഗാ ശശിധരൻറെ വയലിൻ ഫ്യൂഷൻ & അഥീന ഫോക് മെഗാ ഷോ, അവസാന ദിനമായ ഒക്ടോബർ 21 ന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന മെഗാ ഡ്രോൺ ഷോയും അരങ്ങേറും.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദി വി കെ, സോന ജയറാം, കോർഡിനേറ്റർ രാജൻ മാസ്റ്റർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീകണ്ഠാപുരം : മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്‌കൂളിനെതിരെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു. മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ തിങ്കളാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു.
സ്‌കൂൾ പരിസരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽ നിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി.
നിയമലംഘനങ്ങൾ നടത്തിയതിന് സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തുകയും. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുവാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി.
വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമലംഘ നങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ജിഷ്ണു രാജ്, പ്രവീൺ, ദിപിൽ എന്നിവർ പങ്കെടുത്തു.
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ. പുതിയ സെമസ്റ്റർ മുതൽ ബിരുദത്തിനൊപ്പം ആറ് തൊഴിൽനൈപുണ്യവും വിദ്യാർഥികളെ പരിശീലിപ്പിക്കും.
‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ എന്ന പേരിലാണ് പദ്ധതി. 2027 ജനുവരിയിൽ ആരംഭിക്കുന്ന പുതിയ സെമസ്റ്റർ മുതൽ സംസ്ഥാനത്തെ 181 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇത് നടപ്പാക്കും. മൂന്ന് വർഷത്തെ ബിരുദ പഠനത്തിനിടെ ഓരോ സെമസ്റ്ററിലും ഓരോ തൊഴിൽ നൈപുണ്യ കോഴ്സുകൾ വീതം വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ബിരുദ കോഴ്സിന്റെ ഭാഗം തന്നെയായാണ് പദ്ധതി നടപ്പാക്കുക. വിദ്യാർഥികൾ ഡിഗ്രി പഠനത്തോടൊപ്പം അധിക സ്കിൽ കോഴ്സുകളും പഠിക്കും.
തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എജൂക്കേഷന്റെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കിയത്. നേരത്തെ നാൻ മുതൽവന്റെ കീഴിൽ ‘വൺ സ്കിൽ പെർ സെമസ്റ്റർ’ എന്നാണ് പറഞ്ഞിരുന്നത്. ആർട്സ്, അടിസ്ഥാന ശാസ്ത്ര മേഖലകളിലായി 20 സ്കിൽ കോഴ്സുകളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരിക്കുന്നത്. ഓരോ കോളജിനും തങ്ങളുടെ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കോളജുകൾ കോഴ്സുകൾ തീരുമാനിക്കുകയും ഓരോ കോഴ്സിനും വിദഗ്ധ പരിശീലകരെ കണ്ടെത്തുകയും ചെയ്യണം.
ഓരോ സ്കിൽ കോഴ്സിനും 30 മുതൽ 45 മണിക്കൂർ വരെ പരിശീലനം നൽകും. ഇതിന് എഴുത്തുപരീക്ഷ ഉണ്ടാകില്ല. വിദ്യാർഥി പഠിച്ച നൈപുണ്യം പ്രായോഗികമായി ഉപയോഗിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാകും വിലയിരുത്തൽ. 40 ശതമാനം സ്കിൽ അധിഷ്ഠിത പരിശീലന പ്രവർത്തനങ്ങൾ, 30 ശതമാനം വ്യക്തിഗത നൈപുണ്യം, 30 ശതമാനം വിദ്യാർഥി തയാറാക്കുന്ന അന്തിമ പ്രായോഗിക ഔട്ട്പുട്ട് എന്നിവയുടെ അടിസ്ഥാനത്തിലാകും സ്കിൽ കോഴ്സിന്റെ മൂല്യനിർണയം.
ന്യൂ​ഡ​ൽ​ഹി: യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് 0.4 ശ​ത​മാ​നം മ​ർ​ച്ച​ന്റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം.​ഡി.​ആ​ർ) ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ൺ വ്യാ​പാ​രി​ക​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ‘നോ ​യു.​പി.​ഐ ഡേ’ ​ആ​ച​രി​ക്കും. വ്യ​വ​സാ​യ സം​ഘ​ട​ന​യാ​യ ഓ​ൾ ഇ​ന്ത്യ മൊ​ബൈ​ൽ റീ​ട്ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ.​ഐ.​എം.​ആ​ർ.​എ) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന 2000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് 0.4 ശ​ത​മാ​നം നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള (പി2​പി) ഇ​ട​പാ​ടു​ക​ളെ​യും ചെ​റി​യ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ളെ​യും നി​ര​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​യി യു.​പി.​ഐ ക്യു.​ആ​ർ കോ​ഡു​ക​ൾ ക​റു​ത്ത തു​ണി​കൊ​ണ്ട് മ​റ​യ്ക്കു​ക​യും യു.​പി.​ഐ പേ​മെ​ന്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യു​ം.
യു.​പി.​ഐ വ​ഴി പ്ര​തി​മാ​സം അ​ഞ്ച് ല​ക്ഷം മു​ത​ൽ 30 ല​ക്ഷം വ​രെ രൂ​പ ഇ​ട​പാ​ട് ന​ട​ത്തു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് എം.​ഡി.​ആ​ർ കാ​ര​ണം പ്ര​തി​മാ​സം 2000 മു​ത​ൽ 12,000 വ​രെ രൂ​പ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് എ.​ഐ.​എം.​ആ​ർ.​എ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 0.4 ശ​ത​മാ​നം എം.​ഡി.​ആ​ർ രാ​ജ്യ​ത്തെ ചെ​റു​കി​ട മൊ​ബൈ​ൽ ഫോ​ൺ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം 40 കോ​ടി രൂ​പ​യു​ടെ​യും പ്ര​തി​വ​ർ​ഷം 500 കോ​ടി രൂ​പ​യോ​ള​വും അ​ധി​ക​ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ബി.ജെ.പി ബൂത്ത്തല പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബോൽപൂരിലെ ത്രിശൂൽപട്ടി പ്രദേശത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 46കാരനായ ചന്ദൻ ഭല്ല ആണ് മരിച്ചത്.
ചന്ദൻ ഭല്ല വെടിയേറ്റാണ് മരിച്ചതെന്ന് ബിർഭൂം പൊലീസ് സൂപ്രണ്ട് വിദിത് രാജ് ഭുന്ദേഷ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നും കുറ്റവാളികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് മുമ്പ് അജ്ഞാതനായ ഒരാളിൽനിന്ന് ചന്ദന് ഫോൺ കോൾ ലഭിച്ചിരുന്നു. തുടർന്ന് വീട്ടിൽനിന്ന് പുറത്തേക്ക് പോയ ചന്ദനെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചന്ദൻ ഭല്ല ദീർഘകാലമായി ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നുവെന്ന് ബോൽപൂർ സംഘടനാ ജില്ലാ ബി.ജെ.പി അധ്യക്ഷൻ ശ്യാമപാദ മണ്ഡൽ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഖ്‌നൗ: രൂക്ഷമായ മഴക്കെടുതിയിൽ ഉലഞ്ഞ് ഉത്തരേന്ത്യ. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.പിയിൽ മാത്രം കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 56 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 60ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ജില്ലകളിലായി 2,254 വീടുകൾ തകരുകയും 17,000ത്തിൽ അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഒഡീഷയിൽ വെള്ളപ്പൊക്കം മൂലം ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഛത്തീസ്ഗഡിൽ മഴയിൽ ദേശീയ പാതകളും ബസ്തർ മേഖലയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒറ്റപ്പെടയിടങ്ങളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരെ വ്യോമസേന കഴിഞ്ഞ ദിവസം എയർലിഫ്റ്റ് ചെയ്തിരുന്നു.
വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ജനം ജാഗരൂകരാകണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചലിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും തലസ്ഥാനമായ ഡൽഹിയിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡെറാഡൂൺ, തെഹ്രി, ഹരിദ്വാർ, പൗരി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യപ്രദേശിനും ഛത്തീസ്ഗഢിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് വടക്കേ ഇന്ത്യയിൽ മഴ കനത്തത്. ഉത്തർപ്രദേശിന് മുകളിലൂടെ നീങ്ങുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വീണ്ടും മുന്നോട്ട് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദേശം. അതേസമയം, ജാർഖണ്ഡിൽ ഓറഞ്ച് അലർട്ടുമാണ് മുന്നറിയിപ്പ്. മധ്യ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒഡീഷ്യ, തെലങ്കാന, കർണാടക, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിച്ചതിന് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും പങ്കാളിയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അഖിലേഷ് പറഞ്ഞു.
റാംപൂർ ഉപതെരഞ്ഞെടുപ്പിലും തുടർന്നുള്ള ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നു. വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു, പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു, ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി നിയമിച്ചു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചു. ഈ പ്രശ്നങ്ങൾ പല വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2017ൽ ഞങ്ങൾക്ക് ഇത് മനസ്സിലായില്ല. 2022ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അനുഭാവികളുടെ ധാരാളം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതായി ഞങ്ങൾ കണ്ടു. ഞങ്ങൾ പരാതിപ്പെട്ടു, പക്ഷേ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തില്ല. ഇപ്പോൾ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മുൻപേജുകളിൽ വരുമ്പോൾ, വോട്ട് മോഷണവും തെരഞ്ഞെടുപ്പ് തട്ടിപ്പും നടക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു അഖിലേഷ് കൂട്ടിച്ചേർത്തു.
നോയിഡയിൽ ഇപ്പോഴും ക്രമക്കേടുകൾ തുടരുന്നുണ്ടെന്നും അവിടെ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കോടതികൾ പരിഗണിക്കണമെന്നും പശ്ചിമ ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അവർ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 30ന് നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ മുതിർന്ന എസ്‌പി നേതാക്കൾ പങ്കെടുക്കുമെന്നും തനിക്ക് മറ്റൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും അഖിലേഷ് അറിയിച്ചു. യോഗത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷനുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ ഇടംനേടി. സംവിധായകൻ ഷഹദ് തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിൽ, പാർവതി തിരുവോത്ത് ആദ്യമായി ഒരു പോലീസ് വേഷത്തിൽ എത്തിയെന്ന പ്രത്യേകതയുമുണ്ട്.
സംവിധാനം, തിരക്കഥ, സംഗീതം, എഡിറ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം ഒത്തുവന്ന ഒരു മികച്ച ദൃശ്യാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിനായി വേടൻ പാടിയ തീം സോങ് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ഭാവന സ്റ്റുഡിയോസിനാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും, ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ലോക’ എന്ന ചിത്രത്തിന് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും, റോബി രാജ് ക്യാമറയും, മുജീബ് മജീദ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
ട്രോളുകൾക്ക് മറുപടി പറയാനും സോഷ്യൽ മീഡിയയിലെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാനും സമയം കളയേണ്ടതില്ലെന്ന് നടൻ സൂര്യ. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ തുടർവിജയത്തിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. ആരാധകർക്കിടയിലെ സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയ പോരുകളും ശക്തമാകുന്ന സാഹചര്യത്തിൽ, മറ്റുള്ളവരുടെ അഭിപ്രായം മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ താൻ സ്നേഹിക്കുന്ന കാര്യങ്ങൾ ആത്മാർഥമായി പിന്തുടരുന്നതിലാണ് ശ്രദ്ധ നൽകേണ്ടതെന്നും സൂര്യ പറഞ്ഞു. ‘ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ്ബ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിൽ ഒരു മണ്ടൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ ഇടപെട്ടാൽ നമ്മളും മണ്ടന്മാരായി മാറുകയും വേദനിക്കാനിടയാകുകയും ചെയ്യുമെന്ന് സൂര്യ പറഞ്ഞു. “നമുക്ക് നമ്മളായിരിക്കാം, അവർ അവരായിരിക്കട്ടെ; നമ്മൾ ഒന്നും പറയേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കിക്കാനോ അവരുടെ അഭിപ്രായങ്ങൾ മാറ്റാനോ ശ്രമിക്കുന്നത് ബുദ്ധിമുട്ടാണ്. ചിലർ അത് മനസ്സിലാക്കിയേക്കാം, പക്ഷേ വലിയൊരു വിഭാഗം മനസ്സിലാക്കില്ല. നിങ്ങളുടെ ഊർജം പാഴാക്കരുത്. നിങ്ങൾ സ്നേഹിക്കുന്നത് ആത്മാർഥമായി അനുദിനം പിന്തുടർന്നാൽ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും” എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.
സൂര്യയുടെ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളും ഉയർന്നു. ‘മണ്ടന്മാർ’ എന്ന വാക്ക് ഉപയോഗിച്ചതിനെ ഒരുവിഭാഗം വിമർശിച്ചപ്പോൾ, ശത്രുക്കളോട് പോലും സ്നേഹം കാണിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്നതാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നു. അതേസമയം, തെറ്റായ പ്രചാരണങ്ങളെ എതിർക്കാതിരുന്നാൽ തെറ്റായ ചിന്താഗതികൾ വളരാൻ ഇടയാക്കുമെന്ന വാദവും ഉണ്ടായി. സൂര്യയുടെ ആരാധകർ താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തു. “ഇത് നിങ്ങളെ ചൊടിപ്പിക്കുന്നുവെങ്കിൽ, അഭിനന്ദനങ്ങൾ! അദ്ദേഹം ഉദ്ദേശിച്ച കൃത്യമായ മണ്ടൻ നിങ്ങളാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളും റെഡ്ഡിറ്റിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടു.
വലിയ താരങ്ങളുടെ സിനിമകൾ പുറത്തിറങ്ങുമ്പോൾ എതിരാളി ആരാധകർ തമ്മിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ തർക്കങ്ങളും പതിവായ സാഹചര്യത്തിലാണ് സൂര്യയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിജയ്-അജിത് കുമാർ ആരാധകർ തമ്മിലുള്ള വർഷങ്ങളായുള്ള പോരുകൾക്കും ഇതേ പശ്ചാത്തലമുണ്ട്. സിനിമയ്ക്കൊപ്പം സ്വന്തം ജീവിതത്തിലും കാര്യങ്ങളിലും ശ്രദ്ധ നൽകണമെന്ന് അജിത് കുമാറും നേരത്തെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. നസ്രിയ നായികയാകുന്ന ചിത്രത്തിൽ നസ്ലിനും പ്രധാന വേഷത്തിലുണ്ട്. സംഗീതം സുഷിൻ ശ്യാമാണ്.
ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കന്നഡ താരം യഷ് അവതരിപ്പിക്കുന്ന രാവണന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ത്രിഭുവനങ്ങളുടെയും (സ്വർഗ്ഗം, ഭൂമി, പാതാളം) അധിപനായ രാവണൻ’ എന്ന വിശേഷണത്തോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ യഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഉണ്ടാവുക എന്ന് ഇതിനോടകം തന്നെ ട്രെയിലറുകൾ സൂചന നൽകിയിട്ടുണ്ട്. ചിത്രം ഈ വർഷത്തെ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും.
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും കേന്ദ്രകഥാപാത്രങ്ങളായി എത്തുമ്പോൾ, സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിലെത്തുന്നു. മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായും, ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), അജിങ്ക്യ ഡിയോ (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമയുടെ സംഗീതവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ സംഗീത കമ്പനിയായ ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെയാണ് ഈ അവകാശം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിൽ ഒന്നാണിത് എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ പുതിയ ബോക്സ് ഓഫീസ് ചരിത്രം രചിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങിയ ചിത്രം കേരളത്തിന് പുറമെ അയൽസംസ്ഥാനങ്ങളിലും സമാനതകളില്ലാത്ത വിജയയാത്രയാണ് തുടരുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരു മലയാള ചിത്രം തുടർച്ചയായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നത് അപൂർവ്വമായ കാഴ്ചയാണ്.
തമിഴ്‌നാട്ടിൽ തമിഴ് ചിത്രങ്ങളോട് കിടപിടിക്കുന്ന മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ സാധാരണയായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കാറുള്ളതിനേക്കാൾ വലിയ മുന്നേറ്റമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും മികച്ച കളക്ഷനോടെ പ്രദർശനം തുടരാൻ ചിത്രത്തിന് സാധിച്ചു.
കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെയാണ് ചിത്രം ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചാണ് നിവിൻ പോളി ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയത്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി' റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 16നാണ് വേൾ‍ഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയിരുന്നു. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിംഗനമല ബൊബ്ബിലി രണബാലി എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
താൻ മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന ആളാണെന്ന് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന് കരുതി നോ പറയാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് രശ്മിക പറയുന്നു.
‘മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന പെൺകുട്ടിയാണ് ഞാൻ. നോ പറഞ്ഞാൽ അവർക്ക് എന്നോട് ഇഷ്ടക്കുറവ് തോന്നുമോ, അവർക്ക് അസ്വസ്ഥത തോന്നുമോ എന്നൊക്കെ ഞാൻ ചിന്തിക്കും രശ്മിക പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തരുതെന്ന ചിന്ത എപ്പോഴും തനിക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണ ലുക്കുകൾ ചെയ്യുമ്പോൾ തനിക്ക് 80 ശതമാനം സമയവും ടെൻഷൻ ആണെന്നും രശ്മിക പറഞ്ഞു.
അതേസമയം, മറ്റുള്ളവരുടെ വിഷമങ്ങൾ സ്വന്തം വിഷമമായി കാണുന്ന സ്വഭാവമാണ് തനിക്കെന്നും, പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും മോശം സംഭവിച്ചാൽ അത് തനിക്ക് സംഭവിച്ചാൽ മതിയായിരുന്നു എന്ന് വരെ താൻ പ്രാർത്ഥിക്കാറുണ്ടെന്നും രശ്മിക വെളിപ്പെടുത്തി. ആരെങ്കിലും വിഷമത്തിലാണെന്ന് തോന്നിയാൽ ഉടൻ തന്നെ അവർക്ക് മെസ്സേജ് അയച്ച് കാര്യം അന്വേഷിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ മൂഡിലെ മാറ്റം താൻ പെട്ടെന്ന് തിരിച്ചറിയുമെന്ന് രശ്മിക പറയുന്നു.
ആരെങ്കിലും മിണ്ടാതിരിക്കുകയോ, മെസ്സേജിന് പതിവില്ലാതെ വൈകി മറുപടി നൽകുകയോ ചെയ്താൽ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് മനസ്സിലാകും. അപ്പോൾ തന്നെ അവരുടെ വിഷമം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കും. അവരുടെ ടെൻഷൻ മാറ്റി അവരെ ചിരിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും രശ്മിക പറഞ്ഞു. ഇത്തരത്തിൽ മറ്റുള്ളവർക്ക് വേണ്ടി അമിതമായി ചിന്തിക്കുന്നത് ചിലപ്പോൾ തനിക്ക് തന്നെ വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ടെന്നും താരം സമ്മതിച്ചു.
കൊല്ലം: സ്വത്ത് സംബന്ധിച്ച തർക്കത്തിനിടെ 61കാരിയായ അമ്മയ്ക്ക് നേരെ മകളും ചെറുമകളും ചേർന്ന് ആക്രമണം നടത്തിയെന്ന് പരാതി. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് സംഭവത്തിൽ പൊള്ളലേറ്റത്. വീടും സ്ഥലവും തങ്ങളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മകൾ അശ്വതി (37) അമ്മയെ ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
അശ്വതിയും മകൾ അമൃതയും (18) ചേർന്നാണ് രാധാമണിയെ ഉപദ്രവിച്ചതെന്നാണ് പരാതി. ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈകൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി മർദിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ രാധാമണിക്ക് പൊള്ളലേറ്റതായാണ് വിവരം.
സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. വീടും സ്ഥലവും എഴുതി നൽകണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഉപദ്രവമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി മുൻപ് ഹണിട്രാപ്പ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് രേഖകളിൽ വ്യക്തമാകുന്നതായാണ് ലഭിക്കുന്ന വിവരം. നിലവിലെ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ചെന്നൈ : കോയമ്പത്തൂരിനടുത്ത് വാഹനാപകട പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് നിരോധിത പുകയില ഉൽപന്നങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച സംഘത്തിന്റെ കാറിന് മുകളിൽ തൂങ്ങിക്കിടന്ന് ഹെഡ് കോൺസ്റ്റബിളിന്റെ സാഹസികത. ഏകദേശം 300 കിലോയോളം നിരോധിത പുകയില വസ്തുക്കളുമായി കടക്കാൻ ശ്രമിച്ച സംഘത്തെയാണ് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിവ് പരിശോധനയ്ക്കിടെ കാറിന്റെ പിൻഭാഗത്ത് ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്തുകയായിരുന്നു. ചാക്കുകൾ പരിശോധിക്കാൻ ശ്രമിച്ചതോടെ സംഘം പൊലീസുകാരെ തള്ളിമാറ്റി വാതിലുകൾ അടച്ച് കാർ അതിവേഗം മുന്നോട്ട് എടുത്തു. ഈ സമയം പെട്ടെന്ന് പ്രതികരിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. പൊലീസുകാരനുമായി വാഹനം ഏകദേശം 40 കിലോമീറ്റർ ദൂരമാണ് അതിവേഗം സഞ്ചരിച്ചത്. ടോൾ പ്ലാസകൾ പോലും വകവെയ്ക്കാതെ പാഞ്ഞ കാറിന്റെ മുകളിൽ അപകടകരമായ രീതിയിൽ പൊലീസുകാരൻ കിടക്കുന്നത് കണ്ട് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
ഒടുവിൽ അവിനാശി പൊലീസും ആംബുലൻസ് ജീവനക്കാരും ചേർന്ന് നടുറോഡിൽ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. കാർ തടഞ്ഞ ഉടൻ രണ്ടുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നാമനെ സംഭവസ്ഥലത്ത് വെച്ചുതന്നെ പിടികൂടി. പിന്നീട് നടത്തിയ തിരച്ചിലിൽ മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരു വഴി കോയമ്പത്തൂരിലേക്ക് പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളെ പിടികൂടാൻ സഹായിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെയും ആംബുലൻസ് ജീവനക്കാരുടെയും ധീരതയ്ക്ക് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.
മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഇരണ്ടു വാനം’ കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. ‘മുണ്ടാസുപ്പട്ടി’, ‘രാക്ഷസൻ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം കുമാറും വിഷ്ണു വിശാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇരണ്ടു വാനം’. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്ധിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 23നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്.
പ്രണയത്തിന് പ്രാധാന്യം നൽകുന്ന ഒരു റൊമാന്റിക് ഫാന്റസി ചിത്രമായാണ് ‘ഇരണ്ടു വാനം’ ഒരുങ്ങുന്നത്. വിഷ്ണു വിശാലും മമിത ബൈജുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ‘മുണ്ടാസുപ്പട്ടി’, ‘രാക്ഷസൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ റാം കുമാറും, വിഷ്ണു വിശാലും മൂന്നാം തവണ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തുടർച്ചയായ മെഗാവിജയങ്ങളിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്ന മമിത ബൈജുവിന്റെ മറ്റൊരു പ്രധാന തമിഴ് ചിത്രമെന്ന പ്രത്യേകതയും ‘ഇരണ്ടു വാന’ത്തിനുണ്ട്. വിജയ് നായകനായ ‘ജനനായകൻ’, സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ് ’ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിലും മമിത ബൈജു ശ്രദ്ധേയമായ നായികാ വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിൽ മമിത നായികയായി എത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് വിജയം സ്വന്തമാക്കുകയും ഈ വർഷത്തെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തു.
അതു കൊണ്ട് തന്നെ, മമിത ബൈജു നായികയായി എത്തുന്ന ചിത്രങ്ങളുടെ നിരയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇരണ്ടു വാനം’. പ്രണയവും, ഫാന്റസിയും വൈകാരികതയും പ്രമേയമാക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാലും മമിത ബൈജുവും ആദ്യമായി ഒന്നിക്കുകയാണ്. കൊടൈക്കനാൽ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്.
രചന, സംവിധാനം: റാം കുമാർ, നിർമ്മാതാക്കൾ: സെന്ധിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ, ബാനർ: സത്യജ്യോതി ഫിലിംസ്, സംഗീതം: ദിബു നൈനൻ തോമസ്, ഛായാഗ്രഹണം: ദിനേഷ് കെ. ബാബു, എഡിറ്റിംഗ്: സാൻ ലോകേഷ്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണ പങ്കാളിയും. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്.
അരൂർ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. തോസ്ഥാന കോളനി സ്വദേശി എഡിസൺ ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്നാണ് അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ലഹരിമരുന്ന് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്എച്ച്ഒ അബീഷ്, എസ്ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, നിത്യ, ഷാൻ, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം : ഇക്കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി നവംബർ 21ന് നടക്കുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന  ആലോചന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്‌സ് ട്രോഫിയുടെ പ്രൗഢി തിരികെ കൊണ്ടുവരാൻ സർക്കാർ തലത്തിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി മേളയുടെ പ്രചാരണം കൂടുതൽ ഊർജിതമാക്കും.
വള്ളംകളിയുമായി ബന്ധപ്പെട്ട് അഞ്ചുദിവസത്തെ സാംസ്‌കാരിക പരിപാടികൾ ടൂറിസം വകുപ്പ് നേരിട്ട് നടത്തുമെന്നും അടുത്ത കൊല്ലം മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു തന്നെ പ്രസിഡന്റ്‌സ് ട്രോഫി മത്സരം നടക്കുന്ന രീതിയിൽ സി ബി എൽ മത്സരങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
കൊല്ലത്തിന്റെ അഭിമാനമായി വള്ളംകളിയായി പ്രസിഡന്റ്സ് ട്രോഫിയെ മാറ്റിയെടുക്കുന്നതിന് ജനകീയമായ പ്രചാരണ പരിപാടികൾക്ക് മുൻതൂക്കം നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.  അഷ്ടമുടി കായൽ ശുചീകരണം നഗരസഭയുടെ നേതൃത്വത്തിൽ വളരെ മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് മേയർ എ കെ ഹഫീസ് പറഞ്ഞു.മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി പ്രദീപ് കുമാർ, മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി പ്രദീപ്, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവൽ, കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എം അൻസാർ, ജില്ലാ കലക്ടർ ആനി ജൂല തോമസ്, എ ഡി എം എസ്.സജീദ്, ഫിനാൻസ് ഓഫീസർ തീർഥ, വള്ളകളി ചീഫ് കോ ഓർഡിനേറ്റർ ആർ കെ കറുപ്പ്, സാമൂഹ്യരാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം :ഭവനരഹിതരായ 10,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനുള്ള പരിഷ്‌കരിച്ച സമഗ്രപദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ എ തുളസി. അഞ്ചലിൽ ആരംഭിച്ച കേരള സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന കോർപ്പറേഷന്റെ പുതിയ മേഖല ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  12 മാസത്തിനകം നിർമാണം പൂർത്തിയാക്കുന്ന തരത്തിൽ ഘട്ടങ്ങളായാകും ഭവന പദ്ധതിയുടെ തുക നൽകുക. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനുമായി പ്രത്യേക ധനസഹായ പദ്ധതി ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 15 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 75 ശതമാനം സബ്സിഡി നൽകുന്ന 'ദാക്ഷായണി വേലായുധൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചതായി മന്ത്രി അറിയിച്ചു. വായ്പ കുടിശ്ശികയുള്ളവർക്ക് പലിശയിളവോടെ തിരിച്ചടയ്ക്കാൻ അവസരമൊരുക്കുന്ന ഫയൽ അദാലത്തുകളുടെ അടുത്ത ഘട്ടം ഒക്ടോബർ എട്ടിന് ശേഷം സംഘടിപ്പിക്കും.
വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് ഇനത്തിൽ ഇതിനകം 370 കോടിയോളം രൂപ വിതരണം ചെയ്തുവെന്നും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും എ ഐ അടക്കമുള്ള ആധുനിക സാങ്കേതിക കോഴ്സുകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ഫണ്ടുകൾ ലാപ്സാകുന്നത് തടയാൻ കർശന നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ അജയ് പ്രസാദ് സി എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ പ്രതിനിധി വി പി  സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൊല്ലം :കൊല്ലത്തെ പ്രധാന കേന്ദ്രമായി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ മാറ്റുന്നതിന് വാടക കുറയ്ക്കുന്നതടക്കം വിവിധ നടപടികൾ ആരംഭിച്ചതായി മന്ത്രി പി സി വിഷ്ണുനാഥ്. ആദ്യപടിയായി ഒക്ടോബർ എഴുമുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കും. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനായി കലക് ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  അഷ് ടമുടി വാട്ടർഗേറ്റ് മ്യൂസിക്‌ഗേറ്റ് എന്ന് പരിട്ടിരിക്കുന്ന സംഗീത-കാലപരിപാടിയിൽ രാജ്യത്തെ വിവിധ കലാകാരൻമാർ പങ്കെടുക്കും. ഒക് ടോബർ ഏഴിന് മംഗനിയാർ സെഡക്ഷൻ, 8 ന് അരകവ്യൂഹം, 9ന് ഹംസി ആന്റ് ബാന്റ്, 10 ന് ശംഖ ട്രൈബ്, 11 ന് ഇന്ത്യൻ ഓഷൻ എന്നീ മ്യൂസിക് ബാന്റുകളുടെ പരിപാടികളാണ് നടക്കുക.
സ്ഥലപരിമിതിയടക്കം വിവിധ പോരായ്മകൾ സമുച്ചയത്തിന്റെ നിർമിതിയിൽ നിഴലിച്ച് നിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ ആരായണമെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. മേയർ എ കെ ഹഫീസ്, ജില്ലാ കലക് ടർ ആനി ജൂല തോമസ്, സാംസ്‌കാരിക വകുപ്പ് അധ്യക്ഷൻ ഇമ്പശേഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ സമുച്ചയത്തിൽ സന്ദർശനം നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ അമ്മയുടെ പേഴ്സിൽനിന്നും തോക്കെടുത്ത് കളിക്കുന്നതിനിടയിൽ മുഖത്ത് വെടിയേറ്റ് നാല് വയസ്സുകാരന് ദാരുണാന്ത്യം. ഫ്ലോറിഡയിലെ സരസോട്ടയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ 29 കാരിയായ ഡയമണ്ട് ഫിലിപ്സ് എന്ന യുവതിയുടെ നാല് വയസ്സുകാരനായ മകനാണ് ജീവൻ വെടിഞ്ഞത്.
അടുക്കളയിലെ കൗണ്ടറിൽ വെച്ചിരുന്ന അമ്മയുടെ പേഴ്സ് എടുക്കാനായി കുട്ടി ഒരു സ്റ്റൂളിൽ കയറുകയായിരുന്നു. തുടർന്ന് പേഴ്സിനുള്ളിൽ സുരക്ഷിതമല്ലാതെയുണ്ടായിരുന്ന .380 കാലിബർ സ്മിത്ത് ആൻഡ് വെസൻ പിസ്റ്റൾ കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ മുഖത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് കുട്ടിയുടെ മുത്തശ്ശിയും മറ്റൊരു സഹോദരനും അടുക്കളയിലുണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാനതേ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നു. കുട്ടികൾക്ക് എത്താതിരിക്കാൻ കൗണ്ടറിന്റെ മധ്യഭാഗത്താണ് പേഴ്സ് വെച്ചിരുന്നതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികൾക്ക് അപകടം വരുത്തുന്ന രീതിയിൽ ലോഡ് ചെയ്ത തോക്ക് കൈകാര്യം ചെയ്തതിന് ഡയമണ്ട് ഫിലിപ്സിനെതിരെ പൊലീസ് കേസെടുത്തു. നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയാണുണ്ടായത്. നവംബർ 6-ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
വീടുകളിൽ തോക്കുകൾ എത്രത്തോളം സൂക്ഷ്മതയോടെയും സുരക്ഷിതമായും സൂക്ഷിക്കണം എന്നതിന്റെ ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. ചെറിയൊരു പിഴവ് പോലും തിരിച്ചുപിടിക്കാനാകാത്ത വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
പൊന്നാനി: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് സുപ്രീം കോടതിയിൽ നിന്ന് സമ്പൂർണമായ ഇളവ് നേടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.  സുപ്രീം കോടതിയുടെ ഹൈവെ ബഫർ സോൺ ഉത്തരവിനെതിരെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയുടെ മധ്യത്തിൽ നിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണ്.  കേരളത്തിന്റെ പ്രത്യേകമായ ജനസാന്ദ്രത പരിഗണിച്ച് 45 മീറ്ററിലാണ് ദേശീയപാത നിർമിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളുമാണുള്ളത്.
കേരളത്തിന്റെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളുടേത് പോലെയല്ല. നഗരവും ഗ്രാമവും കൃത്യമായി വേർതിരിക്കാനാവാത്ത വിധത്തിലാണ് കേരളത്തിലെ ജനവാസ വിതരണമുള്ളത്. കേരളത്തിലെ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡുകളോട് തൊട്ടുരുമ്മി ധാരാളക്കണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും കാണാൻ സാധിക്കും.
ദേശീയപാത വികസനത്തിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥലം വിട്ടു നൽകിയവരാണ് ഇപ്പോഴും പാതയോരങ്ങളിൽ താമസിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ അവശേഷിക്കുന്ന സ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളും ഭാവിയിൽ ക്രയവിക്രയം നടത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കാനാവാത്ത വിധത്തിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ഇത് ഗുരുതരമായ സാമൂഹിക - സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിട വരുത്തും.
ദേശീയ പാതയോരങ്ങളിലെ ഭൂമി വില്പന, കെട്ടിട കൈമാറ്റങ്ങൾ, കച്ചവട കേന്ദ്രങ്ങളുടെയും ടൗൺഷിപ്പുകളുടെയും വികസനം തുടങ്ങിയവ അനിശ്ചിതമായി ഫ്രീസ് ചെയ്യപ്പെടും. വികസനാവശ്യങ്ങൾക്കായി ഭൂമി വിട്ടു കൊടുത്ത കുടുംബങ്ങളോടുള്ള ദ്രോഹമായി ഫലത്തിൽ ഈ ഉത്തരവ് മാറുകയാണ് ചെയ്യുന്നത്.കേരളത്തിന്റെ ജനസാന്ദ്രതയുടെ സവിശേഷത ഉന്നയിച്ച് നിയമത്തിൽ നിന്ന് പൂർണമായ ഇളവ് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ദേശീയ പാതയോരങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വിഷയത്തിൽ സവിശേഷ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹാഷിം ചേന്ദമ്പള്ളി (എൻഎച്ച് ആക്ഷൻ കൗൺസിൽ), ഇബ്രാഹീം കുട്ടി മംഗലം (വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി), അഡ്വ. കാസിം (വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട്), നാസർ പൊന്നാനി (വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്), നൂർജഹാൻ അനസ് (വാർഡ് മെമ്പർ), സി.വി ഖലീൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷ വഹിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി സ്വാഗതം പറഞ്ഞു.
വാഷിങ്ടൺ : യു.എസും ഇസ്രായേലുമായുള്ള സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും യു.എസ് സാമ്പത്തിക യുദ്ധം തുടർന്നാൽ ഹുർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാൻ. ഹുർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയെന്ന വാർത്തകൾക്ക് പിറകെയാണ് ഇറാൻ പ്രതികരണം. ‘‘ഞങ്ങളുടെ നിബന്ധനകൾ വ്യക്തമാക്കിയതാണ്, ഇവ പാലിക്കപ്പെടുക മാത്രമാണ് ഹുർമുസ് തുറക്കാനുള്ള മാർഗം’’ -ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് യു.എൻ പൊതുസഭയിലാണ് ഇറാൻ സമാധാന നിർദേശം അവതരിപ്പിച്ചത്. മധ്യസ്ഥരായ ഖത്തർ പ്രതിനിധികൾ വഴിയാണ് നിർദേശം അമേരിക്കക്ക് കൈമാറിയത്. എന്നാൽ, ഇത് തള്ളുകയാണെന്നും ഗതികെട്ട് ഇറാൻ പ്രശ്നപരിഹാരത്തിന് തുനിഞ്ഞിറങ്ങുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പരസ്യമായി ട്രംപ് പറഞ്ഞത് തള്ളുന്നുവെന്നാണെങ്കിലും ഔദ്യോഗികമായി യു.എസ് ഇത് അറിയിച്ചിട്ടില്ല. മധ്യസ്ഥർ എന്തു നൽകുന്നതും സ്വീകരിക്കുമെന്നും അതുപ്രകാരം തീരുമാനമെടുക്കുമെന്നും അറാഗ്ചി പറഞ്ഞു. ഹുർമുസ് പ്രതിസന്ധിക്കു പിന്നാലെ ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും പോകുന്ന ഹുർമുസ് വഴി ഭാഗികമായി മാത്രമാണ് നിലവിൽ ചരക്കുകപ്പലുകൾ സഞ്ചരിക്കുന്നത്. ഇവക്കു നേരെ ആക്രമണവും പതിവാണ്. അതേസമയം, ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചക്കില്ലെന്ന് അറാഗ്ചി പറഞ്ഞു.
കൊച്ചി: കേരളത്തിന്റെ പരമ്പരാഗത പാവക്കൂത്തുകളിലൊന്നായ തോൽപ്പാവക്കൂത്തിനെ വിനോദസഞ്ചാരത്തിലെ കഥപറച്ചിൽ മാധ്യമമായി ഉപയോഗിക്കാനുള്ള പുത്തൻ സാധ്യതകൾ അവതരിപ്പിച്ച് കേരള ട്രാവൽ മാർട്ട് (കെടിഎം). തോൽപ്പാവക്കൂത്തിനെ ക്ഷേത്രമതിലുകൾക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനൊപ്പം സഞ്ചാരികളെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലേക്കും അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആകർഷിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
വില്ലിംഗ്ടൺ ഐലൻഡിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'ഷാഡോ പപ്പട്രി'  എന്ന പ്രത്യേക സ്റ്റാളിലൂടെ സന്ദർശകർക്ക് ഈ കലാരൂപത്തെ അടുത്തറിയാനാകും. തോൽപ്പാവക്കൂത്തിന്റെ ചരിത്രം, പരമ്പരാഗത പാവകൾ, അവതരണവുമായി ബന്ധപ്പെട്ട രീതികൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ഇവിടെ അവസരമുണ്ട്.
തോൽപ്പാവക്കൂത്തിന്റെ പരമ്പരാഗത കേന്ദ്രമായ വള്ളുവനാട്ടിൽ നിന്നുള്ള കലാകാരന്മാരുടെ കുടുംബമാണ് ഈ സ്റ്റാളിന് നേതൃത്വം നൽകുന്നത്.
തോൽപ്പാവക്കൂത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനകീയമാക്കുന്നതിനും സാംസ്‌കാരിക വിനോദസഞ്ചാരത്തെ കൂടുതൽ അനുഭവവേദ്യമാക്കുന്നതിൽ ഈ കലാരൂപത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനുമാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നതെന്ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ 'തോൽപ്പാവക്കൂത്ത് സംഘം' നടത്തുന്ന വിപിൻ വിശ്വനാഥ പുലവർ പറഞ്ഞു. കഥപറച്ചിൽ കലാരൂപമായ തോൽപ്പാവക്കൂത്തിലൂടെ വള്ളുവനാടിനെയും അവിടുള്ള വൈവിധ്യമാർന്ന അനുഭവങ്ങളെയും സ്ഥലങ്ങളെയും സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ് ആഗ്രഹിക്കുന്നതായി വിപിൻ പറഞ്ഞു. ഇതൊരു കഥപറച്ചിൽ മാധ്യമമായി മാറുന്നതോടെ കൂടുതൽ യുവാക്കൾക്കും പുതുതലമുറയ്ക്കും തൊഴിൽ കണ്ടെത്താനുള്ള അവസരങ്ങൾ ഇതിലൂടെ ലഭിക്കും. കെടിഎമ്മിൽ പങ്കെടുക്കാനായത് മികച്ച അനുഭവമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കാണാനും അവരുമായി സംവദിക്കാനും തോൽപ്പാവക്കൂത്ത് പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ഭാര്യ രമ്യ ദേവിക്കൊപ്പം ആറുവയസ്സുകാരിയായ മകൾ മഹാലക്ഷ്മിയും സ്റ്റാളിലുണ്ട്. മൂന്നാം വയസ്സിൽ പിതാവിനൊപ്പം ചേർന്നാണ് മഹാലക്ഷ്മി തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു തുടങ്ങിയത്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി പരമ്പരാഗതമായി അവതരിപ്പിച്ചിരുന്ന തോൽപ്പാവക്കൂത്ത് കാലക്രമേണ ക്ഷേത്രപരിസരങ്ങളിൽ നിന്ന് തുറസ്സായ വേദികളിലേക്ക് വ്യാപിക്കുകയായിരുന്നു.
കൊച്ചി: വിനോദസഞ്ചാര മേഖലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ.ഐ) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, സഞ്ചാരികളുടെ മനമറിഞ്ഞുള്ള യാത്രാനുഭവങ്ങൾ നൽകാൻ മനുഷ്യസാന്നിധ്യം കൂടിയേ തീരൂ എന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) സംഘടിപ്പിച്ച സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിൽ നടക്കുന്ന കെ.ടി.എമ്മിന്റെ ഭാഗമായി നടന്ന 'വിനോദസഞ്ചാര വ്യവസായത്തിൽ എ.ഐയുടെ പ്രയോഗവും സ്വാധീനവും' എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിലാണ് സാങ്കേതിക വിദഗ്ധർ ഈ നിരീക്ഷണം പങ്കുവെച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും ടിക്കറ്റ് ബുക്കിങ്, നിരക്കുകളുടെ താരതമ്യം, യാത്രാപരിപാടി തയ്യാറാക്കൽ എന്നിവയ്ക്ക് എ.ഐ സഹായിക്കുമെങ്കിലും യാത്രകളെ ഹൃദ്യമാക്കുന്നത് മനുഷ്യ ഇടപെടലുകളാണെന്ന് ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. എ.ഐ നൽകുന്ന വിവരങ്ങളിൽ കൃത്യതക്കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരക്കുകൾ, വിസ, മറ്റ് യാത്രാനിയമങ്ങൾ തുടങ്ങിയവ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം. നാടിന്റെ തനത് അറിവുകളും, നേരിട്ട് മാത്രം മനസിലാക്കാൻ കഴിയുന്ന യാത്രാനുഭവങ്ങളും നൽകാൻ എഐ ഏജന്റുകൾക്കല്ല മറിച്ച് ടൂർ ഏജന്റുമാർക്കേ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം (ഡി.പി.ഡി.പി.എ) നടപ്പിലാകുന്ന പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ എ.ഐ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഡോ. സജി ഗോപിനാഥ് ഓർമ്മിപ്പിച്ചു. വ്യക്തിഗത വിവരങ്ങൾ പുറത്തുപോകാത്ത വിധത്തിൽ സുരക്ഷിതമാക്കിയില്ലെങ്കിൽ 30 കോടി മുതൽ 250 കോടി രൂപ വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രദേശത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ആധികാരികമായ യാത്രാപരിപാടികളും ഒരുക്കുന്നതിലൂടെ ടൂർ ഓപ്പറേറ്റർമാർക്കും, സഞ്ചാരിയുടെ വിശ്വാസ്യത നേടിക്കൊണ്ട് ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും എ.ഐയെ മറികടക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരനൂറ്റാണ്ടിൽ കണ്ട മറ്റ് സാങ്കേതിക മുന്നേറ്റങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നും മനുഷ്യന്റെ ബുദ്ധിശക്തിയെത്തന്നെ അത് വെല്ലുവിളിക്കുന്നുണ്ടെന്നും ഐ.ബി.എസ് സോഫ്റ്റ് വെയർ വൈസ് പ്രസിഡന്റ് കനു അരവിന്ദ് ചൂണ്ടിക്കാട്ടി. ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന എ.ഐയുടെ സാധ്യതകൾ കൊണ്ട് ഭയപ്പെടേണ്ടതില്ല. എഐ സാങ്കേതിക ചെലവുകൾ ഗണ്യമായി കുറഞ്ഞുവരികയാണ്. ബിസിനസ്സ് മാറ്റങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജീവനക്കാർക്ക് നൈപുണ്യ പരിശീലനം നൽകിയാൽ എ.ഐയെ മികച്ച അവസരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മോഡറേറ്റർ പാരഡൈസ് ഹോളിഡെയ്‌സ് ഡയറക്ടർ രതീഷ് ആർ. നാഥ്, മുൻ കെ.ടി.എം പ്രസിഡന്റും സെമിനാർ കമ്മിറ്റി ചെയർമാനുമായ റിയാസ് അഹമ്മദ് തുടങ്ങിയവരും സംസാരിച്ചു.
കൊച്ചി: നിലവിലുള്ള ടൂറിസം ഉൽപ്പന്നങ്ങളിൽനിന്നും കേരളം സേവനങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തണമെന്ന് വിദഗ്ധർ. 'മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ നടന്ന കേരള ട്രാവൽ മാർട്ട് (കെടിഎം-2026) സെമിനാറിലാണ് ഈ അഭിപ്രായമുയർന്നത്. സഞ്ചാരികളുടെ മാറുന്ന പ്രതീക്ഷകൾക്കനുസൃതമായി നിലവിലുള്ള കായൽ ടൂറിസത്തിനും പരമ്പരാഗത ആകർഷണങ്ങൾക്കുമപ്പുറം സമഗ്രവും വ്യക്തിഗതവുമായ യാത്രാനുഭവങ്ങൾ കേരളം വികസിപ്പിക്കണമെന്ന് ട്രാവൽ-ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
സഞ്ചാരികളുടെ താൽപര്യം, വ്യക്തിഗത സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉപഭോക്തൃ അവലോകനങ്ങൾ എന്നിവ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയെ എങ്ങനെ പുനർനിർവചിക്കുന്നുവെന്ന് സെമിനാർ പരിശോധിച്ചു. സാങ്കേതികവിദ്യയും എഐയും  ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും, വ്യക്തിഗത സേവനങ്ങളും മനുഷ്യസ്പർശമുള്ള ഇടപെടലുകളും അതിഥികളുടെ അനുഭവങ്ങളിൽ നിർണായകമായി തുടരുമെന്നും വിലയിരുത്തി.
അതിഥികളുടെ പ്രതീക്ഷകളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ സഞ്ചാരികൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ഒ ബൈ താമര സിഇഒ സമീർ എം.സി പറഞ്ഞു. കേരളത്തിന് കൂടുതൽ സാധ്യതകളുള്ള വെൽനസ് മേഖലയെ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ മൺസൂൺ ടൂറിസത്തെ മികച്ച രീതിയിൽ വിപണനം ചെയ്യുന്നില്ല. ആവർത്തിച്ചുള്ളതും വിരസവുമായ ജോലികൾ എഐക്ക് ഏറ്റെടുക്കാൻ കഴിയുമെന്നും അതുവഴി മനുഷ്യ ഇടപെടലുകൾക്ക് കൂടുതൽ മൂല്യം നൽകാൻ കഴിയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹോസ്പിറ്റാലിറ്റി രംഗത്തെ വിദഗ്ധർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം വർധിച്ചുവരുന്ന ഹോസ്പിറ്റാലിറ്റി വിപണിയിൽ വ്യക്തിഗത സേവനങ്ങൾ പ്രധാന ഘടകമാണെന്ന് ഐഎടിഒ പ്രസിഡന്റ് രവി ഗോസൈൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിൽ എഐയുടെ വർധിച്ചുവരുന്ന പങ്കിനെ മനുഷ്യരും എഐയും തമ്മിലുള്ള മത്സരമായല്ല കാണേണ്ടത്. മനുഷ്യർ നയിക്കുന്ന ടൂറിസത്തിന് എഐ പിന്തുണ നൽകുന്നു എന്ന രീതിയിലാകണം സമീപനമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യർക്ക് പകരക്കാരനായല്ല, മറിച്ച് ഒരു സഹായക സംവിധാനമായാണ് എഐയെ കാണേണ്ടതെന്ന് ടിസിഐ പ്രസിഡന്റും കൺട്രി ഹെഡ്ഡുമായ വിനീത് മഹേന്ദ്രു ചൂണ്ടിക്കാട്ടി. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കുകയല്ല സഹായിക്കുകയാണ് ചെയ്യുന്നത്. കാഴ്ചയിലെ ഭംഗിക്കോ സോഷ്യൽ മീഡിയയിലെ സാധ്യതകൾക്കോ വേണ്ടിയല്ല, മറിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി വേണം ടൂറിസം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഡറേറ്റർ താജ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് കേരള ഹെഡ് ലളിത് വിശ്വകുമാർ, കെ.ടി.എം മുൻ പ്രസിഡന്റും സെമിനാർ കമ്മിറ്റി ചെയർമാനുമായ റിയാസ് അഹമ്മദ് എന്നിവരും സംസാരിച്ചു.
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ മൂന്നാം ലീഗ് പോരാട്ടത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ (3.21.400 മിനിറ്റ്) വിജയികളായി. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടനെയും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെയും മൈക്രോ സെക്കന്റുകൾക്ക് തറപറ്റിച്ചാണ് മേൽപാടം ജേതാക്കളായത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെങ്ങന്നൂരിലെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനദാനം നടത്തി.
നാല് തവണ അടുപ്പിച്ച് സിബിഎൽ ചാമ്പ്യൻ പട്ടം ലഭിച്ചത് വെറുതെയല്ല എന്ന നിശ്ചയദാർഢ്യത്തോടെയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് മിത്രമഠം നെട്ടായത്തിൽ ഇറങ്ങിയത്. ആദ്യ ലാപ്പിൽ മേൽപ്പാടം ലീഡ് നേടി. എന്നാൽ രണ്ടാം ലാപ്പിൽ മൂന്നു വള്ളങ്ങളും ആവേശകരമായ രീതിയിൽ ഒപ്പത്തിനൊപ്പം എത്തി. പകുതിയോടടുത്തപ്പോൾ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ രണ്ട് തുഴപ്പാടിന് മുന്നിലായി. മൂന്നാം ലാപ്പിൽ വീണ്ടും ഒപ്പത്തിനൊപ്പം. അവസാന ലാപ്പിൽ കഴിഞ്ഞ രണ്ട് ലീഗ് മത്സരത്തിലും ഒന്നാമതെത്തിയ അരോമ ചുണ്ടനെ 180 മൈക്രോസെക്കന്റുകൾക്ക്(3.21.580 മിനിറ്റ്) അടിതെറ്റിച്ച് മേൽപാടം വിജയകിരീടമണിഞ്ഞു. നിരണം മൂന്നാമത് ഫിനിഷ് ചെയ്തു.(3.22.013 മിനിറ്റ്).
വള്ളം കളി പോലുള്ള തനത് കായികയിനങ്ങൾ നമ്മുടെ നാടിന്റെ പൈതൃകത്തിന്റെ മുഖമുദ്രയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പ്രൊഫഷണൽ മാനം നൽകാൻ സഹായിച്ച ഏറ്റവും മികച്ച ആശയമാണ് സിബിഎൽ. കായികവിനോദത്തിനൊപ്പം സാംസ്ക്കാരിക തനിമ നിലനിറുത്തുവാനും ഈ ഉദ്യമം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വിജയികൾക്കുള്ള പാണ്ടനാട്ടെ വിവേകാനന്ദ ട്രോഫിയടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വള്ളംകളിയുടെ ആവേശം കഴിഞ്ഞ മൂന്ന് വേദികളിലും നേരിട്ട് കാണാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള മത്സരങ്ങൾ നടത്താൻ സംസ്ഥാന ടൂറിസം വകുപ്പ് 11 കോടി രൂപയാണ് ചെലവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അധ്യക്ഷനായിരുന്ന ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാനാണ് വള്ളംകളിയുടെ മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തത്.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുൻ എം.എൽ.എ.മാരായ മാമ്മൻ ഐപ്പ്, ശോഭന ജോർജ്ജ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗ്ഗീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെങ്ങന്നൂരിലെ ഫിനിഷിംഗ് സ്ഥാനങ്ങൾ ഇങ്ങനെയാണ്. മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) മൂന്ന്, വീയപുരം ചുണ്ടൻ-(യുബിസി കൈനകരി എഫ് സി) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം) അഞ്ച്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) ആറ്, ചെറുതന ചുണ്ടൻ- (എൻബിസി നാട്ടകം ബോട്ട് ക്ലബ്ബ്) ഏഴ് നടുഭാഗം ചുണ്ടൻ- (പി.ബി.സി. പുന്നമട എൻസിഎഫ് സി ബോട്ട് ക്ലബ്ബ്) എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങൾ-തൃശ്ശൂർ കോട്ടപ്പുറം (ഒക്ടോബർ 4), എറണാകുളം മറൈൻ ഡ്രൈവ് (ഒക്ടോബർ 10), പിറവം (ഒക്ടോബർ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബർ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബർ 31), കൈനകരി (നവംബർ 7), കായംകുളം (നവംബർ 14) എന്നിവിടങ്ങളിലായി നടക്കും. നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎൽ ആറാം സീസണിന് സമാപനമാവുന്നത്.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
വീട്ടുമുറ്റത്ത് അധികം സ്ഥലം ആവശ്യമില്ലാതെ വളർത്താൻ കഴിയുന്ന വ്യത്യസ്ത ഫലസസ്യങ്ങളിൽ ശ്രദ്ധ നേടുകയാണ് ‘ബ്രസീലിയൻ ചെറി’. സാധാരണ ചെറിപ്പഴത്തിൽ നിന്ന് വ്യത്യസ്തമായ ഈ സസ്യം ചെടിയായും ചെറിയ മരമായും വളർത്താൻ കഴിയുന്നതിനാൽ വീട്ടുവളപ്പിലും ടെറസിലുമെല്ലാം പരീക്ഷിക്കാവുന്ന ഒന്നാണ്.
പഴത്തിന് വേറിട്ട രുചിയും നിറവും
ബ്രസീലിയൻ ചെറി എന്ന പേരിൽ അറിയപ്പെടുന്ന Surinam cherry (Pitanga) പഴങ്ങൾ പാകമാകുമ്പോൾ ചുവപ്പ്, ഓറഞ്ച്, കടുംചുവപ്പ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടാം. ചെറിയ വലുപ്പമുള്ള പഴങ്ങൾക്ക് മധുരത്തോടൊപ്പം നേരിയ പുളിയും പ്രത്യേക സുഗന്ധവും ഉണ്ടാകാം. പഴുത്ത് കഴിക്കുന്നതിനൊപ്പം ജ്യൂസ്, ജാം, സ്ക്വാഷ് തുടങ്ങിയവ തയ്യാറാക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
അലങ്കാരച്ചെടിയായും വളർത്താം
ഇടതൂർന്ന ഇലകളും മനോഹരമായ പഴങ്ങളും ഉള്ളതിനാൽ ബ്രസീലിയൻ ചെറി ഒരു ഫലച്ചെടി മാത്രമല്ല, അലങ്കാരസസ്യമായും വളർത്താം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് നന്നായി വളരുക. വെള്ളക്കെട്ടില്ലാത്ത, ജൈവാംശമുള്ള മണ്ണും കൃത്യമായ ജലസേചനവും വളർച്ചയ്ക്ക് സഹായിക്കും.
ചെടിയുടെ വളർച്ച നിയന്ത്രിക്കാൻ ഇടയ്ക്കിടെ കൊമ്പുകോതലും രൂപപ്പെടുത്തലും നടത്താം. ചട്ടിയിലും ഗ്രോബാഗിലുമൊക്കെ അനുയോജ്യമായ രീതിയിൽ പരിപാലിച്ചാൽ വീട്ടുവളപ്പിലും ഈ വ്യത്യസ്ത ഫലച്ചെടി വളർത്താൻ കഴിയും.
വീട്ടുമുറ്റത്തിന് പച്ചപ്പും കാഴ്ചയ്ക്ക് ഭംഗിയും നൽകുന്നതിനൊപ്പം രുചികരമായ പഴവും ലഭിക്കുമെന്നതാണ് ബ്രസീലിയൻ ചെറിയെ ശ്രദ്ധേയമാക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി ഒരു സുഹൃത്തിന്റെ കോടികള്‍ വിലമതിക്കുന്ന റേഞ്ച് റോവറില്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനിടയാക്കി.
സര്‍ക്കാര്‍ നല്‍കിയ ഇന്നോവ ക്രിസ്റ്റ തനിക്ക് മതിയാകില്ലെന്നാണ് ഷാജിയുടെ ന്യായം. മന്ത്രിയാകുന്നതിന് മുന്‍പും ലാവിഷായി ജീവിച്ചാണ് ശീലമെന്നും മന്ത്രിയായതുകൊണ്ട് അത് മാറ്റാന്‍ കഴിയില്ലെന്നുമാണ് ഷാജി വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ വാഹനം 'പോരാ' എന്ന് പറഞ്ഞ് സുഹൃത്തിന്റെ ലക്ഷ്വറി കാര്‍ ഉപയോഗിക്കുക. ഔദ്യോഗിക ബോര്‍ഡും പതാകയും സ്വകാര്യ വാഹനത്തില്‍ പതിപ്പിക്കുക. ഇത് 'സൗജന്യം' ആണെന്ന് ന്യായീകരിക്കുക. സത്യപ്രതിജ്ഞയില്‍ പറയുന്ന 'ഭയമില്ലാതെയും പക്ഷപാതമില്ലാതെയും' പ്രവര്‍ത്തിക്കുക എന്ന തത്ത്വത്തിന് ഇത് എതിരല്ലേയെന്നാണ് ചോദ്യം. സര്‍ക്കാര്‍ സംവിധാനം മതിയാകാതെ സ്വകാര്യ സൗകര്യങ്ങള്‍ തേടുന്നത്, പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ പ്രതിനിധിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നു.
സാധാരണക്കാര്‍ ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍, അവരുടെ പ്രതിനിധി കോടികള്‍ വിലയുള്ള കാറില്‍ സഞ്ചരിക്കുന്നു. വൈദ്യുതി മുടങ്ങുമ്പോള്‍, ധനസ്ഥിതി മോശമായിരിക്കുമ്പോള്‍, മന്ത്രിക്ക് ആഡംബരം 'ആവശ്യം' ആകുന്നു. ഷാജി പറയുന്നു, ''മന്ത്രിയായാലും കെ.എം. ഷാജി എന്ന വ്യക്തിയുണ്ട്. അയാള്‍ക്ക് സ്വന്തം ജീവിതമുണ്ട്.'' ശരിയാണ്. പക്ഷേ പൊതുപദവി ഏറ്റെടുക്കുമ്പോള്‍ സ്വകാര്യ ആഡംബര മോഹങ്ങള്‍ പൊതു ധാര്‍മികതയ്ക്ക് കീഴ്‌പ്പെടുത്തണം. അല്ലെങ്കില്‍ അത് 'കോടീശ്വരന്മാരുടെ ജീവിതം' ജീവിക്കുന്ന പ്രതിനിധിയുടെ ചിത്രം മാത്രമാകും.
ഷാജിയുടെ രാഷ്ട്രീയ ജീവിതം നോക്കൂ. യുവതലത്തില്‍ നിന്ന് ഉയര്‍ന്ന്, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വളര്‍ന്നയാള്‍. ഇപ്പോള്‍ സര്‍ക്കാര്‍ സൗകര്യം പോരാതെ സുഹൃത്തുക്കളുടെ ലക്ഷ്വറി കാറുകളും സ്‌പോണ്‍സര്‍ ചെയ്ത യാത്രകളും. ഇത് എല്ലാവര്‍ക്കും സമത്വം എന്ന മുദ്രാവാക്യത്തിന് എതിരല്ലേ? ദരിദ്ര കുടുംബത്തില്‍ നിന്ന് വന്നയാള്‍ സാധാരണക്കാരുടെ വേദന മറന്ന് ആഡംബരത്തിലേക്ക് ചുവടുവയ്ക്കുന്നത്, രാഷ്ട്രീയത്തിന്റെ അടിസ്ഥാന വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നു.
സര്‍ക്കാര്‍ സംവിധാനം മെച്ചപ്പെടുത്തുകയല്ല, സ്വകാര്യ സൗകര്യങ്ങള്‍ തേടുകയാണ് ചെയ്യുന്നതെങ്കില്‍, അത് ഭരണത്തിന്റെ പരാജയമാണ്. മന്ത്രിമാര്‍ക്ക് നല്ല വാഹനം വേണമെങ്കില്‍ സര്‍ക്കാര്‍ അത് നല്‍കട്ടെ. സ്വകാര്യ സുഹൃത്തുക്കളുടെ സൗജന്യത്തില്‍ ആശ്രയിക്കേണ്ടതില്ല.
സാധാരണക്കാരുടെ പ്രതിനിധി കോടീശ്വരന്മാരുടെ ജീവിതം ജീവിക്കുന്നത് ശരിയല്ല. ഷാജി നടന്നുവന്ന വഴികള്‍ മറക്കാതെ, തന്റെ വേരുകളിലേക്ക് തിരിഞ്ഞുനോക്കണം. അതല്ലെങ്കില്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.
മഹാരാഷ്ട്രയിലെ ചരിത്രനഗരമായ ഔറംഗാബാദിന് സമീപം സ്ഥിതി ചെയ്യുന്ന എല്ലോറ ഗുഹകൾ ഇന്ത്യയുടെ പൗരാണിക ശിലാകലാ പാരമ്പര്യത്തിന്റെ അതുല്യമായ അടയാളമാണ്. പാറ തുരന്ന് നിർമിച്ച ക്ഷേത്രങ്ങളും വിഹാരങ്ങളും ശിൽപങ്ങളും ഉൾപ്പെടുന്ന ഈ ഗുഹാസമുച്ചയം ഇന്ന് ലോകശ്രദ്ധ നേടിയ പൈതൃകകേന്ദ്രമാണ്. 1983ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ എല്ലോറ, പുരാതന ഇന്ത്യയുടെ കലയും വാസ്തുവിദ്യയും മതസഹവർത്തിത്വവും ഒരുപോലെ വ്യക്തമാക്കുന്നു.
മൂന്ന് മതപാരമ്പര്യങ്ങളുടെ സംഗമം
ഏകദേശം രണ്ട് കിലോമീറ്ററിലേറെ നീളമുള്ള ബസാൾട്ട് പാറക്കെട്ടിലാണ് 34 ഗുഹകളും ക്ഷേത്രങ്ങളും കൊത്തിയെടുത്തിരിക്കുന്നത്. ബുദ്ധമതം, ഹിന്ദുമതം, ജൈനമതം എന്നീ മൂന്ന് മതപാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങളാണ് ഇവിടെ കാണാനാകുന്നത്. ഇവയുടെ നിർമാണം ക്രി.വ. ആറാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള വിവിധ ഘട്ടങ്ങളിലായാണ് നടന്നത്.
കൈലാസ ക്ഷേത്രം; പാറയിൽ തീർത്ത മഹാവിസ്മയം
എല്ലോറയിലെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ് കേവ് 16ലെ കൈലാസ ക്ഷേത്രം. ഒറ്റ പാറയിൽ നിന്ന് തന്നെ കൊത്തിയെടുത്ത ഈ ക്ഷേത്രം പുരാതന ഇന്ത്യയിലെ ശിലാകൊത്തുപണിയുടെ സാങ്കേതിക മികവിന്റെ ഉദാഹരണമായി യുനെസ്കോ വിലയിരുത്തുന്നു. ശിവന്റെ വാസസ്ഥലമായ കൈലാസപർവതത്തെ ഉയർത്താൻ ശ്രമിക്കുന്ന രാവണന്റെ ശിൽപം ഉൾപ്പെടെ നിരവധി മനോഹരമായ ശിൽപങ്ങൾ ഇവിടെ കാണാം.
ബുദ്ധമതവുമായി ബന്ധപ്പെട്ട 1 മുതൽ 12 വരെയുള്ള ഗുഹകളും ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെട്ട 13 മുതൽ 29 വരെയുള്ള ഗുഹകളും ജൈനമതവുമായി ബന്ധപ്പെട്ട 30 മുതൽ 34 വരെയുള്ള ഗുഹകളുമാണ് പ്രധാനമായും ഇവിടെ ഉൾപ്പെടുന്നത്.
പുരാതന കാലത്തെ മനുഷ്യരുടെ കലാസൃഷ്ടിയും എഞ്ചിനീയറിങ് മികവും ഒരുമിച്ച് അനുഭവിച്ചറിയാൻ കഴിയുന്ന ഇടമാണ് എല്ലോറ. പാറയിൽ കൊത്തിയെടുത്ത ഓരോ ശിൽപവും നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രകഥ പറയുന്നുവെന്നതാണ് ഈ പൈതൃകകേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇരിട്ടി: ആറളം ഫാമിന്റെ പ്രതിസഡികളും പരാതികളും നേരട്ടറിഞ്ഞ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി നടത്തിയ സന്ദര്‍ശനം തൊഴിലാളികള്‍ക്കും പ്രതീക്ഷയായി. ആറളം ഫാമില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കഷ്ടതകള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ തൊഴിലാളികളെല്ലാം മന്ത്രിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കാടുമൂടിയ കൃഷിയിടങ്ങള്‍ വെട്ടിത്തെളിച്ച് ഫാമുകളില്‍ കൃഷി പുനരുജ്ജീവിപ്പിക്കാനും വേതനം കുടിശ്ശിക തീര്‍ത്തും പരിഷ്‌കരിച്ചും വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഫാം കാലങ്ങളായി നഷ്ടത്തിലായതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ആറളത്തെ തൊഴിലാളികള്‍ക്ക് മികച്ച പരിഗണന ലഭിക്കണമെന്ന് മന്ത്രി പറഞ്ഞു. വരുമാനദായകമായ കൃഷി ചെയ്യാനും ഫാമിന് മുന്നോട്ടു പോകാനും കഴിയണം. തൊഴിലാളികളുടെയും വിരമിച്ച ജീവനക്കാരുടെയും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം. ഇതിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും അടിയന്തരമായി നല്‍കാന്‍ ആറളം അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി മുടങ്ങിയ സാഹചര്യമുണ്ട്. ഇതിന്റെയെല്ലാം വിശദമായ കാരണങ്ങളും മന്ത്രി കെ എ തുളസി അന്വേഷിച്ചറിഞ്ഞു. കാര്‍ഷിക വിളകളുടെ നാശം തുടങ്ങി ഫാം നഷ്ടത്തിലാകാനിടയായ നിരവധി കാരണങ്ങള്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആറളം ഫാമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സ്ഥിരം എം ഡി യെ നിയമിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ആറളം ഫാമിലെ കോട്ടപ്പാറയില്‍ നടക്കുന്ന ആനമതില്‍ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി.
ഇരിട്ടി: ആറളം ഫാമിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും നഷ്ടക്കണക്കുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. ആറളം ഫാമിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫാമിന്റെ വരുമാനം കുത്തനെ കുറഞ്ഞതും തൊഴിലാളികൾ ഫാം ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും ഗൗരവത്തോടെ കാണേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 14 കോടി രൂപയുടെ ബാധ്യതയാണ് ഫാം നേരിടുന്നത്.
തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതവും വരുമാനവും ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭം ഈ നിലയിലേക്ക് പിന്നോട്ടുപോയത് അംഗീകരിക്കാനാവില്ല. ഫാമിന്റെ മുൻകാല കണക്കുകളും മിനിറ്റ്സുകളും വിശദമായി പരിശോധിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയ നടപടി പരിശോധിക്കും. സർക്കാരിന്റെ ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ നൽകാനും നിർദേശം നൽകി. ഫാമിൽ സ്ഥിരതാമസമുള്ളവർ, പുനരധിവസിപ്പിക്കപ്പെട്ടവർ, പട്ടയം ലഭിച്ചവർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.
മുൻകാലങ്ങളിൽ മികച്ച കാർഷിക വരുമാനം ലഭിച്ചിരുന്ന ഫാമിലെ പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വ്യവസ്ഥകളിൽ കുറവുണ്ടായെന്ന പരാതികളും പരിശോധിക്കും. ഇതുവഴി ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യതയും വിലയിരുത്തും.ഏകദേശം 134 കോടി രൂപയുടെ വിളനാശം ഫാമിലുണ്ടായതായി യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. ഈ വിഷയങ്ങളും വിശദമായി പരിശോധിക്കും.
ആറളം ഫാമിനെ 14 ബ്ലോക്കുകളായി തിരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായാൽ ഫാമിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ യോഗത്തിൽ മന്ത്രിയെ അറിയിച്ചു. ഫാമിലെ പുനരധിവാസത്തിന്റെ ഭാഗമായി 1,552 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. താമസിക്കാൻ എത്താത്ത 500 പേരുടെ പട്ടയം റദ്ദാക്കി മറ്റ് ഭൂരഹിതർക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊഴിലും കൂലിയുമില്ലാത്തതാണ് പലരും ഫാം ഉപേക്ഷിച്ചുപോകാനുള്ള പ്രധാന കാരണമെന്നും യോഗത്തിൽ വിലയിരുത്തി.
ഫാം ഉപേക്ഷിച്ചുപോയവരെ തിരിച്ചെത്തിക്കുന്നതിനും ഫാമിന്റെ ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി തുടർ പരിശോധനകളും ഫാം സന്ദർശനങ്ങളും നടത്തുമെന്നും മന്ത്രി കെ. എ. തുളസി പറഞ്ഞു.
ആറളം ഫാം കോർപ്പറേഷൻ എം.ഡി.യും സബ് കളക്ടറുമായ രവി മീണ,  ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എസ്. എസ്. സുധീർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ ഡോ. കെ. പി. നിധീഷ് കുമാർ, ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കെ. എൻ. മൃദുല, തൊഴിലാളി പ്രതിനിധികൾ, മന്ത്രിയുടെ പൈവറ്റ് സെക്രട്ടറി എം എസ് ഇർഷാദ്, അസിസറ്റൻ്റ് പ്രൈറ്റ് സെക്രട്ടറി അനിൽ കുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോ? മനുഷ്യനെ ഏറെക്കാലമായി കൗതുകപ്പെടുത്തുന്ന ചോദ്യങ്ങളിലൊന്നാണിത്. അന്യഗ്രഹജീവികളെക്കുറിച്ച് നിരവധി കഥകളും അവകാശവാദങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും, ഭൂമിക്കപ്പുറം ബുദ്ധിജീവികളായ ഏലിയൻസ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല.
സൗരയൂഥത്തിന് പുറത്തായി ആയിരക്കണക്കിന് എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് അവയുടെ നക്ഷത്രങ്ങളിൽ നിന്ന് ജീവന് അനുയോജ്യമായ താപനില നിലനിൽക്കാൻ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞർ പഠിച്ചുവരികയാണ്.
ജീവന്റെ അടയാളങ്ങൾ തേടി അന്വേഷണം
ചൊവ്വയിലും സൗരയൂഥത്തിലെ മറ്റ് ചില ആകാശഗോളങ്ങളിലുമാണ് ജീവന്റെ സാധ്യതയെക്കുറിച്ച് ശാസ്ത്രലോകം പ്രധാനമായും പഠനം നടത്തുന്നത്. ചൊവ്വയിൽ പുരാതനകാലത്ത് ജലം ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ അവിടെ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഇപ്പോഴും ഗവേഷണ വിഷയമാണ്.
അതേസമയം, ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ ജീവന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടേക്കാവുന്ന രാസഘടകങ്ങൾ കണ്ടെത്താനും ആധുനിക ബഹിരാകാശ ദൂരദർശിനികൾ ഉപയോഗിച്ച് ശ്രമം നടക്കുന്നു.
UFO കണ്ടാൽ ഏലിയൻ തന്നെയാണോ?
ആകാശത്ത് തിരിച്ചറിയാനാകാത്ത വസ്തുക്കളെ UFO/UAP എന്ന് വിളിക്കാറുണ്ട്. എന്നാൽ ഒരു വസ്തുവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നത് മാത്രം അത് അന്യഗ്രഹജീവികളുടെ വാഹനമാണെന്ന് തെളിയിക്കുന്നില്ല. പ്രകൃതിദത്ത പ്രതിഭാസങ്ങൾ, മനുഷ്യനിർമിത വസ്തുക്കൾ, നിരീക്ഷണത്തിലെ പരിമിതികൾ തുടങ്ങിയ പല കാരണങ്ങളും പരിഗണിക്കേണ്ടതുണ്ട്.
അതിനാൽ നിലവിലെ ശാസ്ത്രീയ നിലപാട് ലളിതമാണ്: ഏലിയൻസ് ഉണ്ടെന്ന് തെളിയിച്ചിട്ടില്ല; അതേസമയം ഭൂമിക്കപ്പുറം ജീവൻ ഉണ്ടാകാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനും ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
പ്രായമെന്ന് പറയുന്നത് വെറുമൊരു നമ്പർ മാത്രമാണെന്നും, വിവാഹം കഴിഞ്ഞാലും സ്ത്രീകൾ തങ്ങളെത്തന്നെ സ്നേഹിക്കാനും സന്തോഷത്തോടെ ജീവിക്കാനും തയ്യാറാകണമെന്നും നടി റോജ സെൽവമണി. ‘സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെയും ഗർഭകാലത്തെയും വിശേഷങ്ങൾ തുറന്നുപറഞ്ഞത്. ദാമ്പത്യത്തിൽ പരസ്പര സ്നേഹവും പിന്തുണയുമാണ് ഏറ്റവും പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ പ്രായത്തെക്കുറിച്ചോർത്ത് താൻ ഒരിക്കലും ബോറടിക്കാറില്ലെന്ന് റോജ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പ്രായമായി എന്ന് കളിയാക്കുന്നവരോട്, നൃത്തം ചെയ്തോ പാട്ടുപാടിയോ സംസാരിച്ചോ ആർക്കാണ് യഥാർത്ഥത്തിൽ പ്രായമായതെന്ന് തെളിയിക്കാൻ താൻ തയ്യാറാണെന്ന് താരം പറയുന്നു. എല്ലാവരും പറയുന്നതുപോലെ പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. നമ്മുടെ മനസ്സും എനർജിയുമാണ് എല്ലാറ്റിനും കാര്യം.
കല്യാണത്തിന് മുൻപ് പരസ്പരം ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നവർ, വിവാഹം കഴിഞ്ഞാൽ ആ പ്രയത്നം ഉപേക്ഷിക്കുന്ന പ്രകൃതക്കാരുണ്ടെന്ന് റോജ ചൂണ്ടിക്കാണിക്കുന്നു. കല്യാണത്തിന് ശേഷം ഒരുങ്ങുന്നതും നല്ല വസ്ത്രം ധരിക്കുന്നതും തെറ്റാണെന്ന് വിചാരിക്കുന്ന ചില സുഹൃത്തുക്കളെ താൻ കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ തെറ്റായ ചിന്തയാണ്. കണ്ണെഴുതി, പൊട്ടുതൊട്ട്, വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ വിലകൂടിയ മേക്കപ്പിലല്ല, മറിച്ച് പുഞ്ചിരിയോടെ ഒരു കപ്പ് കാപ്പി നൽകി സ്വീകരിക്കുന്നതിലാണ് കാര്യം. പണക്കാരനായാലും പാവപ്പെട്ടവനായാലും സന്തോഷത്തോടെ ജീവിച്ചാൽ ആരും നമ്മെ കുറ്റം പറയില്ലെന്ന് സ്വന്തം ജീവിതാനുഭവത്തിൽ നിന്ന് റോജ വ്യക്തമാക്കുന്നു.
തന്റെ ഗർഭകാലത്ത് ഭർത്താവ് സെൽവമണിയോട് താൻ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും റോജ തുറന്നുപറഞ്ഞു. ഷൂട്ടിങ് തിരക്കുകളിലായിരുന്നെങ്കിലും താൻ വിളിക്കുമ്പോഴൊക്കെ അദ്ദേഹം ഓടിയെത്തുമായിരുന്നു. ഗർഭകാലത്ത് സ്ത്രീകൾക്ക് ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തരത്തിലുള്ള പല ചിന്തകളും തോന്നുക സ്വാഭാവികമാണ്. എന്നാൽ അത് പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകണം. ഭാര്യയോ ഭർത്താവോ വിഷമഘട്ടത്തിലോ ഡിപ്രഷനിലോ ആണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും ഒരു ‘കംഫർട്ട് സോൺ’ നൽകേണ്ടത് അത്യാവശ്യമാണ്. “നീ വിചാരിക്കുന്നത് ശരിയല്ല, ഞാൻ ഒപ്പമുണ്ട്” എന്ന ആത്മവിശ്വാസം നൽകിയാൽത്തന്നെ ദാമ്പത്യം സുന്ദരമാക്കാം എന്നും റോജ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വിഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് നീക്കം ചെയ്ത് സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘമാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയെന്ന ഔദ്യോഗിക പദവി നിലനിൽക്കെ തന്റെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയേക്കാമെന്ന വിലയിരുത്തലിൽ പോസ്റ്റ് ഒഴിവാക്കാൻ താൻ തന്നെ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകുകയും ഇതിന് തിരിച്ചടിയെന്നോണം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ യുവമോർച്ചയും ബിജെപിയും സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിവാദ വിഡിയോ അപ്രതീക്ഷിതമായി പിൻവലിക്കപ്പെട്ടത്. അതേസമയം, അമിത് ഷായ്ക്കെതിരായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്റെ സംഘടനാ തീരുമാനത്തിന്റെ ഭാഗമാണെന്ന് ജനീഷ് ആവർത്തിച്ചു. ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെയൊക്കെ പിൻബലത്തിൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയവർക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയരുന്നത് തികച്ചും സ്വാഭാവികമാണെന്നും അതിൽ യാതൊരു തെറ്റോ രാഷ്ട്രീയ പാളിച്ചയോ സംഭവിച്ചതായി ആരും കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാനി നായകനായെത്തിയ പുതിയ ചിത്രം ‘ദി പാരഡൈസ്’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചത്ര വിജയം നേടാത്തതിനും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനും പിന്നാലെ ബുക്ക് മൈ ഷോയിൽ ചിത്രത്തിന്റെ റേറ്റിംഗുകളും റിവ്യൂകളും നീക്കം ചെയ്തു. ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിലെ പേജിൽ ‘റേറ്റിംഗും അവലോകനവും പ്രവർത്തനരഹിതമാക്കി’ എന്ന് മാത്രമാണ് ഇപ്പോൾ കാണിക്കുന്നത്.
എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടില്ല. ‘ടോക്സിക്’, ‘ഉസ്താദ് ഭഗത് സിംഗ്’ തുടങ്ങിയ മറ്റ് പ്രമുഖ ചിത്രങ്ങളുടെ കാര്യത്തിലും ബുക്ക് മൈ ഷോ ഇതിനുമുൻപും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന് ലഭിച്ച നെഗറ്റീവ് അവലോകനങ്ങളെയും നിരൂപകർ ചൂണ്ടിക്കാണിച്ച പോരായ്മകളെയും നടൻ നാനി തുറന്നമനസ്സോടെ അംഗീകരിച്ചു.
തന്റെ സിനിമയിൽ ചൂണ്ടിക്കാണിച്ച കുറ്റങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്നും, പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്രോളുകളും ഒരുപോലെ ആസ്വദിച്ചതായും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സിനിമയ്ക്കായി അണിയറപ്രവർത്തകർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും, ചിത്രത്തെ ആഘോഷിക്കേണ്ടതും വിലയിരുത്തേണ്ടതും പ്രേക്ഷകരാണെന്നും വ്യക്തമാക്കിയ നാനി തനിക്ക് നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദിയും അറിയിച്ചു.
മലപ്പുറം: വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ്. മൂർക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ കൈപ്പറ്റിയതെന്നാണ് പരാതി. നവംബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പെൻഷൻ തുകയാണ് നഷ്ടമായത്. പെൻഷൻ ലഭിക്കുന്നില്ലെന്ന് വീട്ടമ്മ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് പെൻഷൻ അനുവദിച്ചിട്ടില്ലെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.
തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നൗഫൽ 18,000 രൂപ തിരിച്ചടച്ചതായാണ് വിവരം. കൊളത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബാങ്ക് നൗഫലിനെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ പാർട്ടി തലത്തിലും സിപിഎം നടപടി സ്വീകരിച്ചു. നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കി. ബാങ്ക് ജീവനക്കാർ വഴി പെൻഷൻ വിതരണം നിർത്താനുള്ള തീരുമാനത്തിനെതിരെ സിപിഎം നടത്തിയ സമരത്തിനും നൗഫൽ നേരത്തെ നേതൃത്വം നൽകിയിരുന്നു. മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സമരം.
തിരുവനന്തപുരം: പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം. യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായ ബി.ജെ.പി എം.പി അശോക് കുമാര്‍ മിത്തലും മാനേജ്‌മെന്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാര്‍ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുതിര്‍ന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ മാനേജ്‌മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം.
സംഘര്‍ഷത്തെ തുടര്‍ന്ന് 10 ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം.
ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം.
കൽപറ്റ: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര ഒരുക്കുന്ന സംസ്ഥ‌ാന സർക്കാറിന്റെ പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്‌. പദ്ധതി നടപ്പിലായിട്ട് നൂറിലധികം ദിവസം പിന്നിട്ടു. വയനാട്ടിൽ ആകെ 17.39 കോടിയിൽ (17,39,72,379 രൂപ) അധികം രൂപയുടെ സൗജന്യ യാത്രയാണ് സ്ത്രീകൾ നടത്തിയത്. ആകെ 72,87,181ൽ അധികം സ്ത്രീകൾ ഇതിനോടകം പ്രിയദർശിനി സർവിസ് പ്രയോജനപ്പെടുത്തിയെന്നാണു കണക്ക്.
17,39,72,379 രൂപയുടെ രൂപയുടെ ടിക്കറ്റാണു സൗജന്യ യാത്രക്കാർക്കായി വിതരണം ചെയ്തത്. മാനന്തവാടി ഡിപ്പോയിൽ 26,85,889ൽ അധികം സ്ത്രീ യാത്രക്കാർ പദ്ധതി യുടെ പ്രയോജനം നേടി. 6.4 കോടി രൂപയുടെ ടിക്കറ്റ് വിതരണം ചെയ്തു.
ബത്തേരി ഡിപ്പോയിലാകട്ടെ 26,01292ൽ അധികം പേർ സർവിസ് ഉപയോഗിച്ചു. ഇവിടെ 5.9 കോടി രൂപയുടെ ടിക്കറ്റ് വിതരണം ചെയ്തു. കൽപറ്റ ഡിപ്പോയിൽ 20 ലക്ഷം പേർ സർവിസ് പ്രയോജനപ്പെടുത്തി. ഇവിടെ അഞ്ചുകോടി രൂപയുടെ ടിക്കറ്റാണു വിറ്റത്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ദിവസക്കൂലിക്കു ജോലി ചെയ്യുന്നവർ അടക്കമുള്ള സ്ത്രീകൾക്ക് പദ്ധതി ഏറെ പ്രയോജനകരമാണ്. യാത്രക്കൂലി ഇനത്തിൽ നല്ലൊരു തുക മിച്ചം പിടിക്കാൻ കഴിയുന്നുണ്ടെന്നു മിക്ക സ്ത്രീകളും പറയുന്നു.
പ്രിയദർശിനി പദ്ധതിയെകുറിച്ച് യാത്രക്കാർക്കും പൊതുവേ നല്ല അഭിപ്രായമാണുള്ളത്. മിച്ചം പിടിക്കുന്ന കാശ് ചിട്ടിക്കും മറ്റുമായി ഉപയോഗിക്കാൻ കഴിയും. ഇത് വിപണിയിൽ കൂടുതലായി ചെലവഴിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നുമുണ്ട്. അതേസമയം ജില്ലയിൽ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഇല്ല. ഇതിനാൽ ഈ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താനാകുന്നില്ല. വേണ്ടത്ര യാത്രാസൗകര്യങ്ങൾ ഇല്ലാത്ത വിദൂരഗ്രാമങ്ങളിലേക്കു പ്രിയദർശിനി സർവീസ് നടത്താനുള്ള നടപടി കെ.എസ്.ആർ.ടി.സി ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടു. പ്രിയദർശിനി യാത്ര സൗകര്യം തുടങ്ങിയതോടെ ബസുകളിൽ പുരുഷയാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടെന്ന ആരോപണത്തിലാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബിജെപി എം പി അശോക് കുമാർ മിത്തലും മാനേജ്‌മെന്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്‌മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണമെന്നും പിണറായി കുറിച്ചു. സംഘർഷത്തെ തുടർന്ന് കാമ്പസിൽ 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യമായി പിണറായി വിജയൻ ഉയർത്തിക്കാട്ടിയത്.
ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അതേസമയം, പഞ്ചാബ് ലൗലി സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയെയാണ് വിട്ടയച്ചത്.
മുംബൈ  : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈ ശിവാജി പാർക്ക് മൈതാനത്ത് സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്. അതേസമയം ഗാന്ധി ജയന്തി ദിനത്തിൽതന്നെ മുംബൈയിൽ 'ജയിൽ ഭാരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) സംഘടിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയും തുടർന്ന് വ്യക്തമാക്കി.
പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം സ്വേച്ഛാധിപത്യ തന്ത്രങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജീത് ദിപ്കെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്നാൽ, പ്രസ്തുത പ്രദേശം 'സൈലൻസ് സോൺ' ആണെന്നും ബോംബെ ഹൈക്കോടതിയുടെ 2013ലെ ഉത്തരവ് പ്രകാരം ശിവാജി പാർക്കിൽ ഇത്തരം യോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതി നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നുമാണ് മുംബൈ പൊലീസ് നൽകുന്ന വിശദീകരണം.
അപേക്ഷകനായ അജിങ്ക്യ ഷിൻഡെയെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, മുംബൈ നഗരത്തിൽ സമരത്തിനായി മറ്റ് അനുയോജ്യമായ വേദികൾ തേടി വീണ്ടും അപേക്ഷിച്ചാൽ ഉചിതമായ രീതിയിൽ പരിഗണിക്കാമെന്നുമാണ് പൊലീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സെപ്റ്റംബർ 25ന് അഭിജീത് ദീപകെ പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണെന്ന് ഒ.ജെ. ജനീഷ് വ്യക്തമാക്കി. അതിന് മറുപടിയായി തിരിച്ചും തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും, യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും, എന്നാൽ തനിക്കെതിരെ ഒരു ഫോട്ടോ മാത്രം വിവാദമാക്കി പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തന്തവൈബ്’ എന്ന് താൻ പറഞ്ഞത് പോലും ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി. ആഡംബര വാഹന യാത്രാ വിവാദത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളാണുള്ളതെന്നും, അതിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. താൻ തന്റെ ജീവിതസാഹചര്യത്തിൽ നിന്നാണ് വിഷയത്തോട് പ്രതികരിക്കുന്നത്. ഈ വിവാദത്തിൽ ഇനി കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം : പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ വീണ്ടും അസാധാരണമായി പിൻവാങ്ങിയത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം ദൂരത്തേക്ക് കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് വലിയൊരു പ്രദേശം വിശാലമായ നിലയിൽ പുറത്തുകാണാൻ തുടങ്ങി. സാധാരണയായി എപ്പോഴും വെള്ളത്തിനടിയിലായിരിക്കുന്ന ഭാഗങ്ങളും അടിത്തട്ടിലെ ചെളി നിറഞ്ഞ പ്രദേശങ്ങളുമാണ് ഇപ്പോൾ കരയോടടുത്ത് ദൃശ്യമാകുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് ഇത്തരത്തിലുള്ള പ്രതിഭാസം ആവർത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ഭാഗത്തും സമാനമായ രീതിയിൽ കടൽ ഗണ്യമായി പിൻവാങ്ങിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ മാറ്റങ്ങൾ മത്സ്യത്തൊഴിലാളികളിലും തീരദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കടലിന്റെ ഈ വിചിത്ര സ്വഭാവം തങ്ങളുടെ ഉപജീവന മാർഗമായ മത്സ്യബന്ധനത്തെ ബാധിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.
കടലിലെ ജലനിരപ്പിലുണ്ടാകുന്ന താത്കാലിക വ്യതിയാനങ്ങൾ, കാറ്റിന്റെയും തിരമാലകളുടെയും ശക്തിയിലുള്ള മാറ്റങ്ങൾ, അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങൾ എന്നിവയാണ് സാധാരണയായി ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമാകാറുള്ളത്. സുനാമി പോലുള്ള വലിയ ദുരന്തങ്ങളുടെ സൂചനയായി ഇതിനെ കാണാനാകില്ലെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം : കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ തലങ്ങളിൽ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്‌. കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പുതിയ പദ്ധതി നടപ്പാക്കുമെന്നും അത് നിലവിൽ വരുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കുളത്തൂരിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പംതന്നെ കൃഷിയിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനും പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കാർഷിക പദ്ധതികൾ വൻ വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം പുതുതായി അഞ്ഞൂറ് സ്‌കൂളുകളിൽ കതിർ കാർഷിക ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടുത്ത അധ്യായന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കതിർ ക്ലബ് പ്രവർത്തനങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. സ്‌കൂളിന് പുറമേ, വിദ്യാർഥികളുടെ വീടുകളിലും കൃഷി ആരംഭിക്കുന്നതാണ് ഇത്തരമൊരു പദ്ധതി. ഇതിനായി ഓരോ സ്‌കൂളിനും പതിനായിരം രൂപവീതം നൽകുമെന്നും ഇതിന്റെ ഭാഗമായി കതിർ സഞ്ചാരവും കതിർ മാർക്കറ്റുമുണ്ടാകുമെന്നും ഉച്ചഭക്ഷണ പദ്ധതിയുമായി ഇതിനെ ബന്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ 'കതിര്' (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്) പദ്ധതിക്ക് ജൂൺ 5ന് തുടക്കമിട്ടത്. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്റെ ഭാഗമായാണ് കതിര് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കണ്ണൂര്‍:  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, 4 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിലാണ് വിമാനത്താവള വികസനത്തിനായി വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി ഇല്ലാത്തതുകൊണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നില്‍ക്കണ്ട് ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഹെലികോപ്റ്റര്‍ പൈലറ്റ് ട്രെയിനിംഗ് സെന്റര്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സംവിധാനം, സിമുലേറ്റര്‍ ട്രെയിനിംഗ് കേന്ദ്രം തുടങ്ങി ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലൂടെ വിമാനത്താവളത്തെ ഒരു ഏവിയേഷന്‍ ഹബ്ബ് ആക്കി മാറ്റാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി എയര്‍പോര്‍ട്ടില്‍ ഒരു കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സിയാലിന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള മനുഷ്യവിഭവശേഷിയുണ്ട്. ഇതുവഴി ഒരു മാസത്തിനുള്ളില്‍ തന്നെ ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടിലെ ഒരു പദ്ധതി സിയാല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനത്ത് സോളാര്‍ എനര്‍ജി സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനമില്ലെന്നത് വലിയ പ്രശ്നമാണ്. പകല്‍ മാത്രമേ അത് ഉപയോഗിക്കാന്‍ പറ്റുന്നുള്ളൂ. അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗ്രിഡിലേക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ഒരു കൂട്ടം വീടുകള്‍ക്കുമായി പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ആരംഭിക്കാന്‍ പദ്ധതി ആലോചനയിലുണ്ട്. അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉടനെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി എയര്‍പോര്‍ട്ടില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ അവിടത്തെ സോളാര്‍ സംവിധാനത്തിന്റെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ട്. കണ്ണൂര്‍ നഗരത്തെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയര്‍പോര്‍ട്ടിന്റെ രണ്ടാം റണ്‍വേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കര്‍ ഭൂമി അതിന് അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ട് മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അധ്യക്ഷനായി. എംപിമാരായ കെ. സുധാകരന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിര, എം.എല്‍.എമാരായ ടി.ഒ. മോഹനന്‍, വി.കെ. സനോജ്, പി.കെ. പ്രവീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ, ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി, കിയാല്‍ എംഡി സി ദിനേശ് കുമാര്‍, എഞ്ചിനീയറിംഗ് വിഭാഗം തലവന്‍ അബ്ദുല്‍ സലാം, മുന്‍ കേന്ദ്ര സെക്രട്ടറി അശോക് കുമാര്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുംബൈ: മഹാരാഷ്ട്രയിലെ ഗോവന്തിയിൽ ലഹരിമരുന്ന് വിൽപനക്കായി 15 വയസ്സുകാരനെ ഉപയോഗിച്ചതായി ഗുരുതര ആരോപണം. ഈ സംഭവത്തിൽ പ്രദേശവാസിയായ സ്ത്രീക്കെതിരെ ഡിയോനാർ പൊലീസ് എൻ.ഡി.പി.എസ് നിയമവും ജുവനൈൽ ജസ്റ്റിസ് നിയമവും പ്രകാരം കേസെടുത്തു. മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലായ കുട്ടിയുടെ കൈയിൽ നിന്ന് നിട്രാസെപാം, അൽപ്രാസോലാം തുടങ്ങിയ നിരോധിത ലഹരി ഗുളികകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് സെപ്റ്റംബർ 24-ന്റെ രാത്രിയിൽ ഡിയോനാർ പൊലീസ് സ്റ്റേഷനിലെ ആന്റി-ഡ്രഗ് സ്ക്വാഡ് അംഗമായ കോൺസ്റ്റബിൾ അശോക് ഖണ്ഡു മണ്ഡലിക് ഗോവന്തിയിലെ ഡോ. സക്കീർ ഹുസൈൻ നഗറിലുള്ള സന്തോഷ് രോഹിദാസ് ഉദ്യാനത്തിന് സമീപം പട്രോളിങ് നടത്തുമ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. അവിടെ സംശയാസ്പദമായ രീതിയിൽ കണ്ട 15 വയസ്സുകാരനായ കുട്ടിയെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസിനെ കണ്ട ഉടൻ തന്നെ കുട്ടി താൻ കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവർ മാറ്റാൻ ശ്രമിക്കുകയും രക്ഷപ്പെടാൻ നോക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽ ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകൾ കണ്ടെത്തിയത്. കുട്ടിയുടെ ഒരു ബന്ധുവിന്റെ സാന്നിധ്യത്തിൽ നടത്തിയ കൂടുതൽ പരിശോധനയിൽ 10 മില്ലിഗ്രാം ഭാരമുള്ള 75 നിട്രാസെപാം ഗുളികകളും, 1 മില്ലിഗ്രാം ഭാരമുള്ള 55 അൽപ്രാസോലാം ഗുളികകളും, ഒപ്പം കുറെ ഇന്ത്യൻ കറൻസി നോട്ടുകളും കണ്ടെടുക്കുകയുണ്ടായി.
പിടിച്ചെടുത്ത നിട്രാസെപാം ഗുളികകൾക്ക് വിപണിയിൽ ഏകദേശം 30,000 രൂപയും (ഓരോന്നിനും 400 രൂപ കണക്കാക്കി), അൽപ്രാസോലാം ഗുളികകൾക്ക് ഏകദേശം 22,000 രൂപയും വിലവരുമെന്ന് പൊലീസ് കണക്കാക്കുന്നു. ലഹരി ആവശ്യങ്ങൾക്കായി ഈ ഗുളികകൾ ആളുകൾക്ക് വിൽക്കുകയായിരുന്നുവെന്നാണ് കുട്ടി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചത്. തന്റെ സമീപവാസിയായ 'ബാനോ ഖാല' എന്ന് വിളിക്കുന്ന ഒരു സ്ത്രീയാണ് ഈ ഗുളികകൾ വിൽക്കാൻ തന്നെ ഏൽപ്പിച്ചതെന്നും ഈ ജോലിക്കായി അവർ തനിക്ക് 200 രൂപ പ്രതിഫലം നൽകിയതായും കുട്ടി വെളിപ്പെടുത്തി.
കുട്ടികളെ നിയമവിരുദ്ധമായ ഇത്തരം ലഹരിവസ്തുക്കളുടെ കച്ചവടത്തിലേക്ക് വലിച്ചിഴച്ചതിനും പ്രയോജനപ്പെടുത്തിയതിനും പ്രസ്തുത സ്ത്രീക്കെതിരെ കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയുടെ ഭാഗമായി ലഹരി ഗുളികകൾ കൈവശം വെച്ചതിന് എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകളും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇതിനായി ഉപയോഗിച്ചതിന് ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് സെക്ഷൻ 78-ഉം ഉൾപ്പെടുത്തിയാണ് ഡിയോനാർ പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചതിനാലാണ് അവ പിന്‍വലിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെസി വേണുഗോപാല്‍.
നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും വേണുഗോപാല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വെറും പാര്‍ട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബി.ജെ.പി. നിയമിച്ച മറ്റ് രണ്ട് കമ്മീഷന്‍ അംഗങ്ങള്‍ വിയോജിച്ച വിഷയങ്ങളില്‍ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകുന്നത് ആര്‍ക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പോലും നഷ്ടപ്പെടുത്തി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഉന്നയിച്ച കാര്യങ്ങള്‍ കമ്മീഷണര്‍മാര്‍ നല്‍കിയ പരാതിയിലൂടെ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപോരാട്ടം ഉള്‍പ്പെടെയുള്ള മുന്നോട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെയും ഇന്ത്യാ സഖ്യകക്ഷികളുടെയും യോഗങ്ങളില്‍ തീരുമാനമെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ സഹകരിക്കാന്‍ കഴിയുന്ന എല്ലാവരും കോണ്‍ഗ്രസിന്റെ പോരാട്ടത്തിനൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പാ​ത 766ലെ ​മു​ത്ത​ങ്ങ ത​ക​ര​പാ​ടി​യി​ൽ കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫി​സി​ലെ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഗി​രീ​ഷ് കു​മാ​ർ (50), അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യും അ​മ്പ​ല​വ​യ​ൽ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ പ്രി​യ (43), മ​ക​ൾ അ​സ്ന (15), സ്കൂ​ളി​ലെ മ​റ്റൊ​രു അ​ധ്യാ​പ​ക​ൻ അ​ജീ​ഷ് കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
മൈ​സൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന പി​ക്ക​പ്പ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മധുര: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുരയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജാജി സർക്കാർ ആശുപത്രിയിലാണ് ഉദ്ഘാടനം ചടങ്ങ് നടന്നത്. കേരളത്തിലെ കമ്പനികളായ ജോയ് ആലുക്കാസ്‌, കല്യാൺ ഗ്രൂപ്പുകൾ പദ്ധതിയുടെ ഭാഗമാണ്. സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന പദ്ധതിയാണിത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. അമ്മമാരുടെ മടിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കൈയിൽ മുട്ടുകുത്തിനിന്ന് മോതിരം ഇടുവിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഈ വർഷം ജൂൺ 22 നുശേഷം ജനിച്ച കുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂൺ 22 മുതൽ സെപ്റ്റംബർ 22-വരെ ജനിച്ച കുട്ടികൾക്ക് 107 കേന്ദ്രങ്ങൾ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും.
കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തിരുത കൊടുത്ത് സീറ്റു സംഘടിപ്പിച്ചെന്നും പാര്‍ട്ടിയില്‍ സ്വീധീനമുണ്ടാക്കിയെന്നെല്ലാം തനിക്കു നേരെ ഉയര്‍ന്ന പരിഹാസങ്ങളെ ചിരിച്ചു തള്ളുകയാണ് ചെയ്തിട്ടുള്ളതെന്ന് കെവി തോമസ് പറഞ്ഞു. സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് കെവി തോമസിന്‍റെ തുറന്നു പറച്ചില്‍.
തനിക്കു തിരുതത്തോമ എന്നു വട്ടപ്പേര് വീണതെങ്ങനെയെന്ന് തോമസ് മാഷ് പറയുന്നത് ഇങ്ങനെ: 2001ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലം. അന്ന് സീറ്റ് പ്രതീക്ഷിച്ച കുറേ നേതാക്കന്മാര്‍ എറണാകുളത്ത് ഉണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വം എറണാകുളം സീറ്റ് എനിക്ക് തന്നപ്പോള്‍ അതില്‍ ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അതില്‍ 2 ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ഇവര്‍ കുറേ മത്സ്യതൊഴിലാളികളെയും കൂട്ടി തിരുതയും പിടിച്ച് അത് കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് പ്രതിഷേധ ജാഥ നടത്തി.
മാഷ് കരുണാകരന്‍ വഴി സോണിയ ഗാന്ധിക്ക് തിരുത കൊടുത്ത് സ്വാധീനിച്ച് സീറ്റ് ഒപ്പിച്ചെടുത്തതാണെന്നും പറഞ്ഞ് മുദ്രാവാക്യം വിളിയായി... കൈയ്യില്‍ തിരുതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ ജാഥ. ഇത് ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ അങ്ങോട്ട് വൈറല്‍ ആയി... അതോടെ എനിക്കൊരു ഇരട്ട പേര് വീണു. തിരുതത്തോമ. ഞാന്‍ അതിനെ ചിരിച്ചു തള്ളുകയാ ചെയ്തത്.... തിരുത മാത്രമല്ലേ താന്‍ കൊടുത്തുള്ളൂ എന്ന് ലളിതമായി അതിനോട് പ്രതികരിച്ചു. അന്ന് മുതലാണ് തിരുതയുമായി ബന്ധപ്പെടുത്തി എന്നെ കുറിച്ച് കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. സത്യത്തില്‍ സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല. ഡല്‍ഹിയിലേക്ക് ഞാന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ട്. അല്ലാതെ ഇതുവരെ മീന്‍ കൊണ്ടു പോയിട്ടില്ല. പ്രത്യേകിച്ച് തിരുത..
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളം മാര്‍ക്കറ്റില്‍ എത്തിയ രമേശ് ചെന്നിത്തല ഇതില്‍ ഏതാ തിരുത എന്ന് ചോദിച്ച് പരിഹസിച്ചിരുന്നു. തന്നെ തിരുതത്തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് പ്രയാസം ഒന്നും ഇല്ല. പക്ഷേ, മത്സ്യത്തൊഴിലാളികളെ വിലകുറച്ച് കാണുന്നതില്‍ വിഷമം ഉണ്ട്. പ്രളയദുരന്ത സമയത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് കേരളത്തെ രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. അത് രമേശ് മറന്നു. പിന്നീട് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് താന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.