Mathrubhumi - MyHome
<description>Mathrubhumi - MyHome</description>
കര്‍ട്ടനുകളില്‍ പുതിയ താരങ്ങള്‍
<description> ദൂരകാഴ്ചയില്‍ തന്നെ ഒരു വീടിന്റെ ഭംഗി മനസ്സില്‍ ഇടം നേടും, വീടിന്റെ ആകൃതി, നിറ ചാര്‍ത്ത്, അതിനോട് ചേരുന്ന  ചുറ്റുപാട് അങ്ങിനെ ഒരു വീട് മനോഹരമായ കാഴ്ചയായി മാറുന്നത് ചെറുതും വലുതുമായ ഒരു പാട്  ഘടകങ്ങള്‍ കൃത്യമായി ചേരുമ്പോഴാണ്.           എന്നാല്‍ വീടിന്റെ ആത്മാവ് തുടിക്കുന്നത് അതിന്റെ ഉള്‍തലങ്ങളിലാണ്.  കൃത്യമായി വെളിച്ചം നിറയുന്ന മുറികളും നിറവും അലങ്കാരങ്ങളും അതിനോട് നിറം കൊണ്ട് ആകൃതി കൊണ്ടും ചേരുന്ന ഇരിപ്പിടങ്ങളും എല്ലാം വീടിനു ചാരുത നല്‍കുന്നു. ഭാവനയോടെ തിരഞ്ഞെടുക്കുന്ന കര്‍ട്ടനുകള്‍ വീടിനു   പതിന്‍ മടങ്ങ് സൗന്ദര്യമാണ് നല്‍കുന്നത്.     ആവശ്യവും  അലങ്കാരവും ഇഴ ചേരുന്ന ഒന്നാണ് കര്‍ട്ടനുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തു നിന്നുള്ള  വെളിച്ചം കൂടുതല്‍ നല്‍കുവാനും മുറിയിലെ വെളിച്ചം നിയന്ത്രിക്കുവാനും മുറിയ്ക്ക് ഇഷ്ടാനുസരണം   ലാളിത്യവും ആഡം ഭരവും നല്‍കുവാനും കര്‍ട്ടനുകള്‍ക്ക് കഴിയും .    ഒരു കുഞ്ഞു മാജിക്കിലൂടെ വീടിനു പുതുമ നല്‍കുന്ന കര്‍ട്ടനുകള്‍   നാളുകള്‍ക്കു മുന്‍പ് കൊച്ചിയിലെ  പ്രമുഖ ഫര്‍ണിഷിംഗ്  സ്ഥാപനമായ    ബാലന്‍ അസോസിയേറ്റ്‌സ്....</description>
വീട് വെയ്ക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍
<description>    വീട് വെയ്ക്കാന്‍, ആദ്യത്തേയും ഏറ്റവും പ്രധാനപ്പട്ടതുമായ കാര്യം - അനുയോജ്യമായ ഭൂമി കണ്ടെത്തി  സ്വന്തമാക്കലാണ്. അതില്‍ ശ്രദ്ധിക്കേണ്ടണ്ട പ്രധാന കാര്യങ്ങള്‍.     (1) കഴിയുന്നതും നഗരപ്രദേശം ഒഴിവാക്കുക. നഗരത്തില്‍ ഭൂമിക്ക് കനത്ത  വില  കൊടുക്കണം. പൊടിയും കാര്‍ബണ്‍ ഡയോക്‌സഡും ശബ്ദശല്യവും നഗരത്തില്‍ വളരെ കൂടുതലാണ്. സബ്അര്‍ബന്‍ ഏരിയയോ ഗ്രാമമോ ആയ സ്ഥലമാണ് അഭികാമ്യം. ധാരാളം ചെടികളും മരങ്ങളും ഉള്ളതിനാല്‍ ശുദ്ധമായ ഓക്‌സിജന്‍ കിട്ടും. വാഹനങ്ങള്‍ കുറവായതിനാല്‍ പൊടിയും  കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കുറവായിരിക്കും.        (2) ഭൂമി, വീട് വയ്ക്കാന്‍ അനുയോജ്യമായ ആകൃതിയിലുള്ളതായിരിക്കണം.    (3) വായു, വള്ളം, വൈദ്യുതി, ഗതാഗത സൗകര്യം (വഴി) ഉള്ള ഭൂമി ആയിരിക്കണം.    (4) മഴക്കാലത്ത്  വെള്ളകെട്ടുള്ള. ഭൂമി ആകരുത്. റോഡില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും  നമ്മുടെ  ഭൂമിയിലേക്ക് വെള്ളം  ഒഴുകി എത്താന്‍  ഇടയാകരുത്.    (5) സമീപത്ത് വളരെ അകലെയല്ലാതെ  സ്‌കൂള്‍, ആസ്പത്രി, മാര്‍ക്കറ്റ് എന്നിവ ഉണ്ടെങ്കില്‍  നല്ലത്. മലഞ്ചരുവില്‍  ഒരുപാട് സ്റ്റീപ്പ് ആയ ഭൂമിയും അഭിലഷണീയമല്ല.....</description>
സൗജന്യ ജല പരിശോധന
<description> പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും പടരുന്ന ഈ കാലത്ത് നമ്മള്‍ കുടിക്കുന്നതും ഉപയോഗിക്കുന്നതും  ശുദ്ധ ജലം തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കേരളത്തില്‍ ലഭ്യമാവുന്ന ജലം കേരളത്തിന്റെ സവിശേഷതയായ വിവിധ  തരം  ഭൂപ്രകൃതി പോലെ തന്നെ പല തരത്തിലുള്ള  സ്വഭാവം ഉള്ളതാണ് ..നിറത്തിലും രുചിയിലും അടങ്ങി യിരിക്കുന്ന ലവണങ്ങളിലും  ജലത്തിന്റെ നിലവാരത്തിലും ജലത്തില്‍ അടങ്ങിയിട്ടുള്ള മാലിന്യ ങ്ങളിലും എല്ലാം തന്നെ ഈ വൈവിധ്യം കാണാനാവുന്നു.    കെട്ടിടം പണിയുന്നതില്‍ ഉപയോഗിക്കുന്നത് ശുദ്ധജലം തന്നെ വേണം ഉപയോഗിക്കുവാന്‍ .മാലിന്യവും ഉപ്പും കലര്‍ന്ന ജലം കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും.     വെള്ളത്തിന്റെ ഈ സവിശേഷത കൊണ്ട് തന്നെ കേരളത്തില്‍  ഉപയോഗിക്കേണ്ട വാട്ടര്‍ പ്യൂരിഫികേഷന്‍ രീതികളും വ്യത്യസ്തമാണ്.    മാതൃഭൂമി വായനക്കാര്‍ക്ക് സ്വന്തം സ്ഥലത്തെ ജലം ശുദ്ധമാണോ എന്ന് അറിയുവാനായി സൗജന്യസേവനമൊരുക്കുന്നു.     Call:0484 6572457        കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക</description>
വീട്ടിലേക്കുള്ള വഴികള്‍
<description>     വീട്പണിയാന്‍ ഉദ്യേശിക്കുന്നവര്‍ ഏറ്റവും ആദ്യമായി ഭൂമിയേയും വീടിനെയും സംബന്ധിക്കുന്ന അത്യാവശ്യംകാര്യങ്ങള്‍ സ്വയം ആലോചിച്ചും തുടര്‍ന്ന് സ്വന്തം കുടുംബവുമായും നല്ല സ്‌നേഹിതന്മാരുമായോ  ബന്ധുക്കളുമായോ ചര്‍ച്ച ചെയ്തു വ്യക്തത ഉണ്ടാക്കാവുന്നതാണ്. വീടു പണി പരിചയമുള്ള പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളു മായി മാത്രം  ചര്‍ച്ച ചെയ്യുന്നതാവും നല്ലത്. വീട് വയ്ക്കുന്നത് എവിടെ വാങ്ങുന്നതാണ് സൗകര്യം, എത്ര സെന്റ് വേണം എത്ര ബജറ്റ് വരെ പോകാം എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവണം.    ഇനി വീട് എത്ര ഏരിയ വേണം എന്തൊക്കെ സൌകര്യങ്ങള്‍ വേണം എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കി പണം എങ്ങിനെ എവിടുന്നു എപ്പോള്‍ ലഭ്യമാകും  എന്നുള്ളതും പ്രധാനമാണ് .    വീട്  പണിയുടെ ചെലവു ചുരുക്കാനും  ഗുണനിലവാരം ഉറപ്പാക്കാനും അനാവശ്യ ചെലവുകളും അറിവില്ലായ്മ ഇവ മൂലമുള്ള കഷ്ട നഷ്ടങ്ങള്‍ ഒഴിവാക്കാനും ചതിയില്‍ പെടാതിരിക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കി ചെയ്യേണ്ടതാണ്.    വീട് പ്ലാന്‍ ചെയ്യുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ....</description>
ആര്‍ക്കിടെക്ടിനോട് ചോദിക്കാം
<description> മനോഹരമായ ഒരു വീട് ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സ്വപ്‌നം. അപ്പോള്‍ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. നിങ്ങളും വീട് വയക്കാന്‍ തയ്യാറെടുക്കുകയാണോ? വീട് നിര്‍മാണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ആശങ്കകളും ഞങ്ങള്‍ക്ക് എഴുതുക. ഞങ്ങള്‍ നിയോഗിക്കുന്ന വിദഗ്ധന്‍ നിങ്ങള്‍ക്ക് അതിന് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും.  നിങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ താഴെ ചോദിക്കാം.</description>
സുരക്ഷയുടെ  കണ്ണുകള്‍
<description>പത്ര താളുകളില്‍ നിന്നും  കുറ്റകൃത്യങ്ങളുടെ കഥകള്‍ ഉയര്‍ത്തുന്ന  ഉള്‍കിടിലത്തോടെയാണ് ഓരോ ദിവസ്സവും തുടങ്ങുന്നത് .വലിയ ശതമാനം പേര്‍ വിദേശത്ത്  ജോലി ചെയ്യുന്ന കേരളത്തിലെ പല വീടുകളിലും പ്രായമായവര്‍ മാത്രമാണ് താമസിക്കുക .അവരുടെ സുരക്ഷിതത്വം പലപ്പോഴും മക്കളുടെ ആശങ്കയാണ് .      സ്വന്തം വീടിന്റെയും വീട്ടിലുള്ളവരുടെയും   സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പുതിയ  സാങ്കേതികവിദ്യകള്‍ ഒരു പരിധി വരെ ഈ അവസ്ഥയില്‍ സഹായിക്കുവനുണ്ട് .വീട്ടുടമയുടെ   വിരലടയാളം കൊണ്ട് മാത്രം തുറക്കപെടുന്ന വാതിലുകളും ,വീടിനു മുന്നില്‍ വന്നെത്തിയ സന്ദര്‍ശകരെ വീടുനുള്ളില്‍ ഇരുന്നു കാണാന്‍ കഴിയുന്ന ഷോര്‍ട്ട് സര്‍ക്വീട്ട് ടീവിയും ,വീഡിയോ ഫോണും ,   ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും  ഓഫീസിലിരുന്നു കൊണ്ട് സ്വന്തം വീടിന്റെ ചുറ്റുപാടുകളും മുറികളും നിരീക്ഷിക്കാനുള്ള  സംവീധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. വീട്ടില്‍ ഏതെങ്കിലും സുരക്ഷ പ്രശ്‌നമുണ്ടായാല്‍ മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശം വരുന്ന തരത്തില്‍ സജ്ജീകരിക്കാവുന്ന  സുരക്ഷാ ക്രമീകരണങ്ങള്‍ ലഭ്യമാണ് .     വാതില്‍ തകര്‍ക്കുന്ന....</description>
ഏറ്റവും ശ്രദ്ധ  ശുദ്ധ ജലത്തിന്
<description> മനുഷ്യ ശരീരത്തിനെ എഴുപതു ശതമാനവും ജലമാണ് . ജീവന്റെ  നില്‍പ്പിന്റെ ആധാരം ശുദ്ധമായ ജലമാണ് .എന്നാല്‍ ഇത്രയും സമ്പന്നമായ  മഴക്കാലവും ശുദ്ധജലസമൃദ്ധിയും  ലഭ്യമായ  കേരളത്തിലെ ജലശ്രോതസ്സുകളും അനുദിനം അശ്രദ്ധകൊണ്ട് സ്വന്തം നിലനില്‍പ്പിനു തന്നെ ദോഷം ചെയ്യും വിധമാണ്  വിവിധ രീതിയില്‍ മലിനമാക്കപെടുന്നത്.       കീടനാശിനികളും രാസവസ്തുക്കളും മുതല്‍ വലിച്ചെറിയപ്പെടുന്ന  മാലിന്യങ്ങളും  വിസര്‍ജ്യവും  നമ്മുടെ ശുദ്ധജലത്തെ അപകടമാംവിധം മലീമസ്സമാക്കുന്നു.പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ ശക്തമായി തിരിച്ചെത്തുന്നു . അത് കൊണ്ട് തന്നെ ചെറിയ ജലശുദ്ധീകരണ സജ്ജീകരണം  ഇപ്പോള്‍ വീടുകളില്‍ സാധാരണമായിരിക്കുന്നു .     ജലം ശുദ്ധി ചെയ്യുന്നതിന് ആ ജലത്തില്‍ അടങ്ങിയ മാലിന്യത്തെ തിരിച്ചറിഞ്ഞു വേണം ശുദ്ധീകരണ പ്രക്രിയ തിരഞ്ഞെടുക്കാന്‍ .   നമ്മുടെ  തീരപ്രദേശത്ത് ലഭിക്കുന്ന ജലത്തിലെ ദുര്‍ഗന്ധവും കുഴല്‍ കിണറുകളില്‍ നിന്നും ലഭിക്കുന്ന അമിതമായ ഇരുമ്പും  കീടനാശിനികളും രാസവസ്തുക്കളും  അടങ്ങിയ  വെള്ളം പരമ്പരാഗത രീതിയിലുള്ള ശുദ്ധീകരണരീതിയിലൂടെ പൂര്‍ണമായി....</description>
വീടിനു തണലായി ട്രെസ്‌
<description> ഉയരുന്ന ചൂടില്‍ ഉരുകാതെ വീട്ടിലിരിക്കാന്‍ വീടിനു തണലൊരുക്കുകയാണ്  ട്രെസ്  മേല്‍ക്കൂരയിലൂടെ ചൂട് തങ്ങി നില്‍ക്കാതെ കാറ്റ് കടന്നു പോകാവുന്ന രീതിയില്‍ ട്രെസ്സ് ഒരുക്കിയാല്‍ അമിതമായ ചൂടും  മഴക്കാലത്ത്   കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലെ പൊട്ടലും ചോര്‍ച്ചയും ഒഴിവാക്കുവാനും  സ്ഥലപരിമിധികള്‍ക്കിടയില്‍ ടെറസ്സില്‍ സ്ഥലം ചെറിയ പാര്‍ട്ടി ഏരിയ ആയോ മറ്റോ   പരമാവധി ഉപയോഗിക്കാനും കഴിയും .    പായലും പൂപ്പലും പിടിക്കാത്ത വിധം ഒരു തണല് തീര്‍ക്കുന്ന ഈ മേല്‍ക്കുര വീടിന്റെ ഭംഗിയേറുന്ന തരത്തില്‍ പല നിറങ്ങളില്‍ ലഭിക്കുന്ന  അലുംനിയം, ജി ഐ, പ്രീ കോട്ടട് ഷീറ്റുകള്‍  അങ്ങിനെ ട്രെസ് മേല്‍ക്കൂരയില്‍ തന്നെ തെരഞ്ഞെടുക്കാന്‍   വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്.     തുരുമ്പ് പിടിക്കാത്ത ഷീറ്റുകള്‍ക്കാണ്  ഈര്‍പ്പം കൂടുതലുള്ള കേരളത്തില്‍ ഡിമാന്റ്‌റ്. അലൂമിനിയം ,പ്രീ കോട്ടട് ഷീറ്റുകള്‍ ഇപ്പോള്‍ വീടുകളുടെ ട്രെസ് ചെയ്യാന്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഗാല്വനിയം പോലുള്ള ലോഹ സങ്കരങ്ങള്‍   ഒരേ സമയം തുരുമ്പിനെയും നിറം മങ്ങലിനെയും പ്രതിരോധിക്കുന്നുണ്ട്....</description>
മേല്‍ക്കൂരയില്‍  വര്‍ണ വിപ്ലവം
<description>   വീടിന്റെ മേല്‍ക്കുരയില്‍ വിവിധ  നിറങ്ങള്‍ വര്‍ണം  പകര്‍ന്ന കാലമാണ് ഇത്. ചുവന്ന ഓട്ടു നിറത്തില്‍ നിന്നും പാടെ മാറി, പരമ്പരാഗത വര്‍ണ സങ്കല്പങ്ങള്‍ മാറി പുതിയ നിറങ്ങളും നിര്‍മാണ രീതിയും സാമഗ്രികളും വിപണിയില്‍ ശ്രദ്ധ നേടി. കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ഓടുകള്‍ തന്നെ വിവിധ നിറങ്ങളില്‍ ലഭ്യമായി തുടങ്ങി .ഓടുകള്‍ നിറം  മങ്ങുന്നത്  പരിഹരിക്കുവാന്‍ പുതിയ പെയിന്റ് ഇറങ്ങി, പൂപ്പല്‍ പിടിക്കാത്ത പെയിന്റ് ഇറങ്ങി.    മഴയും വെയിലും മാറി മാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയാവാം ചരിഞ്ഞ മേല്‍ക്കൂരയ്ക്ക് ഇത്രയും സ്വീകാര്യത നല്‍കിയത്. ചൂട് കുറയുന്നതിനും ചോര്‍ച്ച തടയുന്നതിനും ഭംഗി നല്‍കുന്നതിനുമാണ്  മേല്‍ക്കൂരയില്‍  ഓടു പാകുന്നത്. പക്ഷെ മേല്‍ക്കൂരയില്‍ പാകുന്ന ഓടിന്റെ ഭാരം മേല്‍ക്കൂരയ്ക്ക് അധിക ഭാരമാകും ഓടു പൊട്ടിപോകുവാനുള്ള സാധ്യതയും ഉണ്ട്.     നിര്‍മാണ മേഖലയിലേക്ക്    ലോകോത്തരമായ ബ്രാന്‍ഡുകള്‍കടന്നു വന്നതോടെ നമുക്ക് അപരിചിതമായിരുന്ന പല ഉല്‍പ്പന്നങ്ങളും   നമ്മുടെ നാട്ടിലും പരിചിതമായി. ആ ശ്രേണിയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച....</description>
പുതിയ വാതിലുകള്‍
<description>     മരം വീട് നിര്‍മാണത്തിന്റെ അനിവാര്യമായിരുന്ന കാലം മാറുകയാണ് .വാതിലുകളും ജനലുകളും  പുതിയ നിര്‍മാണ രീതിയുടെയും സാങ്കേതിക വിദ്യയുടെയും വരവോടെ വര്‍ണ വൈവിധ്യവും ഉറപ്പും ചെലവു കുറഞ്ഞ രൂപത്തില്‍ കൂടുതല്‍  സുന്ദരമായി  വീടിനുള്ളിലേയ്ക്ക് വന്നു. കുറഞ്ഞ പണിക്കൂലിയില്‍ എളുപ്പം ഘടിപ്പിക്കാവുന്ന  മനോഹരമായ വാതിലുകള്‍. ബാത്ത് റൂം ഡോറുകള്‍  ഗ്ലാസും വര്‍ണ ശബളവുമായി. വീട് നിര്‍മാണത്തിന്റെ ചെലവില്‍ നല്ല വ്യത്യാസം നല്കാന്‍ ഈ മാറ്റം കാരണമായി.    വീടിന്റെ രൂപത്തിനും ഭാവത്തിനും യോജിക്കുന്ന രീതിയിലുള്ള സ്റ്റീല്‍, അലുംനിയം, പി വീ സീ വാതിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഡിസൈന്‍ വൈവിധ്യം, ഉറപ്പ്, ലഭ്യത തുടങ്ങിയ വസ്തുതകളാണ് ഈ വാതിലുകളെ ജനപ്രിയമാക്കിയത്. ദീര്‍ഘകാലം കേടുകൂടാതെ ഏതു പരിസ്ഥിതിയിലും ഈ വാതിലുകള്‍ നിലനില്‍ക്കും.      സ്റ്റീല്‍ വാതിലുകള്‍    പുറത്തെ വാതിലിനും അകത്തെ വാതിലിനും വ്യത്യസ്തമായ നിര്‍മാണ രീതിയാണ്. പുറത്തെ വാതിലുകള്‍ക്ക് കൂടുതല്‍ ഉറപ്പിനും സുരക്ഷയ്ക്കുമായി രണ്ടര ഇഞ്ച് വരെ ഘനം വരെ നല്‍കിയാണ് നിര്‍മിക്കുന്നത്. അഞ്ചു പോയന്റുകളിലായി....</description>
പ്രവേശന കവാടം ഒരുക്കുമ്പോള്‍
<description> വീടിന്റെ പ്രധാന കട്ടിളയില്‍ അലങ്കാരപ്പണിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?     ഗൃഹത്തിന്റെ പ്രധാന ദ്വാരത്തിന് (കട്ടിളയ്ക്ക്) രണ്ട് കട്ടിളക്കാലുകളും ഒരു ചേറ്റുപടിയും ഒരു കുറുമ്പടിയും ഒന്നോ, രണ്ടോ വാതിലുകളും ഉണ്ടായിരിക്കണം. കട്ടിളക്കാലിന്റെ ചുവട്ടില്‍ വെക്കുന്ന പടിക്ക് ചേറ്റുപടിയെന്നും കട്ടിളക്കാലിന്റെ മുകളില്‍ വെക്കുന്ന പടിക്ക് കുറുമ്പടി എന്നും പേരു പറയുന്നു.    ചേറ്റുപടിയുടേയും കുറുമ്പടിയുടേയും അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ ദീര്‍ഘവും കട്ടിളക്കാലുകളുടെ അകം തമ്മിലുള്ള അകലം ദ്വാരത്തിന്റെ വിസ്താരവുമാകുന്നു. ഈ ദീര്‍ഘവിസ്താരങ്ങളില്‍നിന്നുമുണ്ടാകുന്ന ചുറ്റളവ് അതാത് ദിക്കിന് വിധിച്ചിട്ടുള്ള ശുഭയോനി കണക്കാക്കി നിശ്ചയിക്കേണ്ടതാണ്.    വീടിന് ഭിത്തിഉയരം കൂടുതലുണ്ടെങ്കില്‍ കട്ടിള കഴിഞ്ഞ് മേല്‍പുര വരെയുള്ള ഇടഭിത്തി കെട്ടുന്നില്ലെങ്കില്‍ ഭംഗിക്കുവേണ്ടി ആ ഇടയില്‍ മംഗളപ്പലക അഥവാ കൂരമ്പപ്പലക കൊത്തുപണികളോടുകൂടി ഉണ്ടാക്കാവുന്നതാണ്. ഈ പലകയില്‍ ഗണപതി, ശ്രീകൃഷ്ണന്‍, ലക്ഷ്മീഭഗവതി, പൂര്‍ണകുംഭം....</description>
ദീര്‍ഘവിസ്താരം നിശ്ചയിക്കാന്‍
<description> വീടിന്റെയും മുറികളുടെയും ദീര്‍ഘവിസ്താരങ്ങള്‍ സ്വീകരിക്കുന്നതില്‍ വാസ്തുശാസ്ത്രത്തില്‍ പറയുന്ന നിയമങ്ങളെന്തൊക്കെയാണ്?     ഗൃഹങ്ങളുടെയായാലും മുറികളുടെയായാലും ദീര്‍ഘവിസ്താരങ്ങള്‍ നിശ്ചയിക്കുന്നതില്‍ നേരത്തെ പറഞ്ഞ നിയമങ്ങള്‍ക്കു പുറമെ സ്വീകരിക്കേണ്ട അനുപാതത്തെപ്പറ്റിയും ശാസ്ത്രത്തില്‍ പറയുന്നുണ്ട്.    അതായത് നാല് യൂണിറ്റ് ദീര്‍ഘവും അത്രതന്നെ വിസ്താരവും നിശ്ചയിച്ചാല്‍ സമചതുരം അഥവാ സമതതം എന്നു പറയുന്നു. എന്നാല്‍ നാല് വിസ്താരവും നാലില്‍ ഒന്നു കൂടുതലാവുന്നതുവരെ (ദീര്‍ഘം അഞ്ചില്‍ താഴെ)യായാല്‍ സമതതം എന്നുതന്നെ വിളിക്കാം  അതായത് സമചതുരത്തോടടുത്തതെന്നര്‍ത്ഥം. എന്നാല്‍ അഞ്ച് ആയാല്‍ നാലിലൊന്ന് കൂടുന്നു. ഇതിനെ പാദാധികം എന്നും നാലില്‍ രണ്ട് (പകുതി) കൂടിയ ദീര്‍ഘം വരുന്നതിനെ അര്‍ദ്ധാധികം എന്നുമാണ് കണക്കാക്കുന്നത്.    വിസ്താരം 4, ദീര്‍ഘം 4 മുതല്‍ 5 വരെ  സമതതം  വിസ്താരം  4, ദീര്‍ഘം 5 മുതല്‍ 6 വരെ  പാദാധികം  വിസ്താരം  4, ദീര്‍ഘം 6 മുതല്‍ 7 വരെ  അര്‍ദ്ധാധികം  വിസ്താരം 4, ദീര്‍ഘം 7 മുതല്‍ 8 വരെ  പാദൂനം (നാലില്‍ ഒന്ന് കുറഞ്ഞത്) എന്ന് കണക്കാക്കപ്പെടുന്നു.....</description>
ക്ഷേത്രനിര്‍മാണവും ഭൂമിയുടെ ലക്ഷണവും
<description> ക്ഷേത്രനിര്‍മ്മാണത്തിന് അഥവാ ദേവാലയ നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഈ ഭൂമികള്‍ ഗൃഹനിര്‍മ്മാണത്തിന് യോഗ്യമാണോ?     ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റിയും താന്ത്രികവിധിപ്രകാരമുള്ള പ്രതിഷ്ഠകള്‍, മറ്റ് ക്ഷേത്ര സംബന്ധമായ ചടങ്ങുകള്‍ എന്നിവയെപ്പറ്റിയും പ്രതിപാദിക്കുന്നത് 'തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിലാണ്.  തന്ത്രസമുച്ചയം ശില്പഭാഗത്തില്‍ ഭതീര്‍ത്ഥാന്തേ തടിനീതടേ'', ''ഗോമര്‍ത്തൈ്യഃ ഫലപുഷ്പദുഗ്ദ്ധ'' എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് യോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്.    അതായത് തീര്‍ത്ഥ(കുളം)ത്തിന്റെ വക്കത്തോ, നദീതീരത്തോ, പര്‍വ്വതത്തിന്റെ മുകളിലോ, ഉദ്യാനത്തിലോ, ഋഷിമാര്‍ മുതലായവരുടെ ആശ്രമത്തിലോ, ഗ്രാമത്തിലോ സ്ഥാനമനുസരിച്ച് ദേവപ്രതിഷ്ഠ അഥവാ ദേവീപ്രതിഷ്ഠ നടത്താമെന്ന് ശാസ്ത്രമുപദേശിക്കുന്നു.  അതുപോലെതന്നെ പശുക്കള്‍, മനുഷ്യര്‍, ഫലങ്ങളും പുഷ്പങ്ങളും ധാരാളമുള്ള വൃക്ഷങ്ങള്‍ എന്നിവയോടുകൂടിയതും കുന്നും കുഴിയും കൂടാതെയും കിഴക്കോട്ടു നീരൊഴുക്കായും....</description>
വ്യാപാരസ്ഥാപനങ്ങള്‍ പണിയുമ്പോള്‍
<description> ? വ്യാപാരസ്ഥാപനങ്ങള്‍, വ്യാപാരവാണിജ്യസംബന്ധമായ ഓഫീസുകള്‍ എന്നിവയ്ക്ക് ശാസ്ത്രപ്രകാരമുള്ള സ്ഥാനം എവിടെ?     വ്യാപാരസ്ഥാപനങ്ങളില്‍ പ്രധാനമായി സമ്പത്ത് കൈകാര്യം ചെയ്യുന്ന സ്ഥാനമാണ് വാസ്തുശാസ്ത്രപ്രകാരം ശരിയായി ചെയ്യേണ്ടത്. ശാസ്ത്രമനുസരിച്ച് ധനാലയത്തില്‍ അല്ലെങ്കില്‍ ധാന്യാലയത്തില്‍ ആണ് ധനം സൂക്ഷിക്കേണ്ടത്. അതിനാല്‍ തെക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആണ് സ്ഥാനം കണക്കാക്കേണ്ടത്. അതായത് വ്യാപാരസ്ഥാപനത്തിന്റെ തെക്കുവശത്തോടുചേര്‍ന്നോ, പടിഞ്ഞാറുവശത്തോടുചേര്‍ന്നോ ആകണം ഇതെന്ന് സാരം.    അതുപോലെതന്നെ ധനാലയമോ ധാന്യാലയമോ ആയി കണക്കാക്കുന്ന തെക്കിനിയുടെയും പടിഞ്ഞാറ്റിയുടെയും ദര്‍ശനങ്ങള്‍ യഥാക്രമം വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. അതായത് ധനമോ, പ്രധാനരേഖകളോ സൂക്ഷിക്കേണ്ടത് തെക്കേഭിത്തിയോടുചേര്‍ന്ന് വടക്കോട്ടു തുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ, പടിഞ്ഞാറെ ഭിത്തിയോടുചേര്‍ന്ന് കിഴക്കോട്ടുതുറക്കാവുന്ന രീതിയിലുള്ള അലമാരയിലോ ആവണം.    വലിയ സ്ഥാപനങ്ങളോ, കമ്പനികളോ ആണെങ്കില്‍ അതിനെ ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു കെട്ടിടസമുച്ചയമായി....</description>
ഗൃഹമദ്ധ്യസൂത്രവും പ്രാധാന്യവും
<description> ? ഗൃഹമദ്ധ്യസൂത്രത്തിന്റെ പ്രാധാന്യം എന്താണ്? ഇത് കണക്കാക്കേണ്ടതും ഒഴിവാക്കേണ്ടതും എങ്ങനെ?     വീടിനെ വാസ്തുപുരുഷനായി കണക്കാക്കുമ്പോള്‍ അതിന് പുരുഷന്‍േറതായ എല്ലാം ഉണ്ടാകുമല്ലോ. അതായത് ഗൃഹം സപ്തധാതുക്കളാല്‍ ഉണ്ടാക്കിയതാണ്. അപ്പോള്‍ ആ സപ്തധാതുക്കളെ നിലനിര്‍ത്തുന്ന നാഡികളും സിരകളും ഉണ്ടാവുന്നു. അതില്‍ മദ്ധ്യത്തില്‍ വരുന്ന നാഡികള്‍ക്കാണ് പ്രാധാന്യം. സപ്തനാഡികളില്‍ സുഷുമ്‌നാ നാഡിക്കാണ് പ്രാധാന്യം.  ഈ നാഡി മദ്ധ്യത്തില്‍കൂടി പോകുന്നതാണ്. അതിനാല്‍ ഗൃഹമദ്ധ്യത്തില്‍ വരുന്ന രേഖ സുഷുമ്‌നാ നാഡിയായി കണക്കാക്കുകയും അതിനെ മദ്ധ്യസൂത്രം എന്ന പേരില്‍ സങ്കല്പിക്കുകയും ചെയ്യുന്നു. അതിനാലാണ് മദ്ധ്യസൂത്രത്തില്‍ യാതൊരുവിധ തടസ്സവും ഉണ്ടാകരുതെന്ന് പറയുന്നത്. ഇതാണ് ഗൃഹമദ്ധ്യസൂത്രം.    അപ്പോള്‍ ഒരു പ്രധാനപ്പെട്ട പുരയുടെ ഒരേ ഉയരത്തില്‍ വരുന്ന ഗൃഹത്തിന്റെ മദ്ധ്യം കണക്കാക്കി കട്ടിളയോ ജനാലയോ വെച്ച് ഒഴിവുവരുത്തുന്നു. (കട്ടിളമദ്ധ്യവും ഗൃഹമദ്ധ്യവും ഒന്നാകാന്‍ പാടില്ലാത്തതുമാകുന്നു). ഒരേ രേഖയില്‍ വരുന്നത് വേധമായി കണ  ക്കാക്കാം.    അങ്ങനെ....</description>
വീടിന്റെ ചുറ്റളവ് കണക്കാക്കുമ്പോള്‍
<description> ? കെട്ടിടത്തിന്റെ ചുറ്റളവ് കണക്കാക്കുമ്പോള്‍ സിറ്റൗട്ട്, പോര്‍ച്ച് ഇവ ഉള്‍പ്പെടുത്തണോ? ചുറ്റളവ് കണക്കാക്കുമ്പോള്‍ തറയുടെ അളവാണോ ഭിത്തിയുടെ അളവാണോ ഉത്തമമായി സ്വീകരിക്കേണ്ടത്?     വീടിന്റെ ചുറ്റളവ് ശാസ്ത്രപ്രകാരം കണക്കാക്കുമ്പോള്‍ പഴയ രീതിയനുസരിച്ച് തന്‍പുര അഥവാ തായ്പുര (പ്രധാനഗൃഹം)യുടെ ചുറ്റളവാണ് കണക്കാക്കുക. ഉത്തരത്തിനാണ് പ്രാധാന്യമെങ്കിലും ഗൃഹത്തിന്റെ ആദ്യാവയവമായ പാദുകത്തിന്റെ കണക്കും കൂടി വേണ്ടവിധത്തില്‍ ആകണം.    പിന്നീട് ഈ പ്രധാനപുരയോട് കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങള്‍കൂടി വന്നാലും ഉത്തരത്തിന്റെയും പാദുകത്തിന്റെയും ചുറ്റളവുകള്‍ ശരിയായി വരണം. അതായത് മാളികപ്പുരയുടെതന്നെ ചുറ്റ് ശരിയാക്കിയതിനുശേഷം അതിനോട് ചേര്‍ന്നുവരുന്ന പ്രാന്തഭാഗത്തിന്‍േറതും ഒരേ ഉത്തരദാനത്തിന് വരുന്ന ചുറ്റും ശരിയാവണം. പിന്നെ അടുക്കള ചേര്‍ന്നുവരുന്നതും അവസാനം ഇറയവുംകൂടി ഒട്ടാകെ പുരയായി വരുന്ന ഭാഗത്തിന്റെ ചുറ്റും വേണ്ട കണക്കിലാകണം.    വാര്‍പ്പു കെട്ടിടങ്ങളില്‍ ശാസ്ത്രമനുസരിച്ച് ചുറ്റളവ് കണക്കാക്കുമ്പോള്‍ ഒരേ ഉയരത്തില്‍ (ഉയരം....</description>
ചുറ്റളവും വാസ്തുശാസ്ത്രവും
<description>    ? സ്‌ക്വയര്‍ ഫീറ്റ്, പെരിമീറ്റര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്? വാസ്തുശാസ്ത്രത്തില്‍ സ്‌ക്വയര്‍ഫീറ്റിന് പകരം ചുറ്റളവ് കണക്കാക്കുന്നത് എന്തുകൊണ്ടാണ്           ഒരു വാസ്തു, ഒരു കെട്ടിടം, മുറി എന്നിവയെ പ്രതിനിധാനംചെയ്യുന്നതിന് അളവുകള്‍ ആവശ്യമാണ്. അതുപോലെ കുളം, കിണര്‍, കട്ടിള, ജനല്‍, മേശ, കസേര എന്നിങ്ങനെയുള്ള എല്ലാ സാധനസാമഗ്രികളുടെയും ആകൃതിയെ അളവുകൊണ്ടാണ് പ്രതിനിധാനംചെയ്യുന്നത്.  നേരത്തെ പറഞ്ഞതുപോലെ ഏറ്റവും ചെറിയ അളവുകള്‍, യവം, അംഗുലം, കോല്‍, ദണ്ഡ് തുടങ്ങിയവയാണല്ലോ. വലിപ്പവ്യത്യാസമനുസരിച്ചു വേണം ഒരോന്നിനെയും ഏതു മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നു തീരുമാനിക്കുവാന്‍. അതായത് ഏറ്റവും ചെറിയവയെ യവംകൊണ്ടും കുറച്ചു വലിപ്പമുള്ളവയെ (കട്ടിള, ജനാല, മേശ, കസേര) അംഗുലം (വിരല്‍) കൊണ്ടും അളക്കേണ്ടതാണ്.    എന്നാല്‍ അതിനേക്കാള്‍ വലിപ്പമുള്ളതും യവം, അംഗുലം എന്നിവകൊണ്ട് അളക്കാന്‍ സാധ്യമല്ലാത്തതുമായവയെ കോല്‍ എന്ന മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ഉദാ: ഗൃഹം, ഗൃഹാങ്കണം, മുറികള്‍ എന്നിവയെ കോല്‍ അളവുകൊണ്ടാണ് അളക്കേണ്ടത്.....</description>
വീടുനിര്‍മാണവും വാസ്തുദോഷവും
<description> ? വാസ്തുശാസ്ത്രത്തില്‍ ജ്യോതിഷത്തിന്റെ പങ്ക് എന്ത്?      ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഭൂമിപരമായി ആ സ്ഥലത്തിന് ദോഷങ്ങള്‍ ഉണ്ടോ എന്ന് അറിയണം.    വാസ്തുശാസ്ത്രത്തില്‍ വാസയോഗ്യമായ ഭൂമിയുടെ ലക്ഷണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത് ഗൃഹനിര്‍മ്മാണത്തിന് ലഭിക്കുന്നതായ അല്പക്ഷേത്രങ്ങളില്‍ (ചെറിയ ഭൂമികളില്‍) ലക്ഷണമനുസരിച്ച് തിരഞ്ഞെടുക്കുന്ന രീതി ഒരു പരിധിവരെ സാധ്യമായെന്നുവരില്ല. ഈ സാഹചര്യത്തില്‍ ഒരു ജ്യോതിഷപണ്ഡിതനെ സമീപിച്ച് പ്രസ്തുത ഭൂമിയുടെ ഗുണദോഷഫലങ്ങള്‍ അറിയാവുന്നതാണ്.    സ്ഥലപ്രശ്‌നത്തില്‍ (ഭൂമിയെപ്പറ്റി രാശി ചിന്തിച്ച്) എടവം, ചിങ്ങം, വൃശ്ചികം എന്നീ സ്ഥിര രാശികളാണ് അധിവാസയോഗ്യത്തിന് ഉത്തമമായ രാശികളായി വരേണ്ടത്. സ്ഥിരരാശിയാണെങ്കില്‍കൂടി കുംഭം രാശിവന്നാല്‍ ഭസഗുണേനാപി, ഘടം ത്യജേല്‍' ഭപ്രത്യക്ഷ'ത്തില്‍ ഭൂമി നല്ലതായി തോന്നുമെങ്കിലും കുംഭംരാശിവന്നാല്‍ ആ ഭൂമി അധിവാസയോഗ്യമല്ലെന്നു മാത്രമല്ല, ഒഴിവാക്കേണ്ടതുമാണെന്നു സാരം. ഇങ്ങനെയുള്ള സ്ഥലത്ത് തച്ചുശാസ്ത്രവിധിപ്രകാരം....</description>
തെക്കു പടിഞ്ഞാറെ മൂലയില്‍ വര്‍ജിക്കേണ്ടവ
<description> ? കന്നിമൂല ഉയര്‍ത്തിയിരിക്കണം എന്നുപറയുന്നത് ശരിയാണോ? ഈ മൂലയില്‍ വര്‍ജിക്കേണ്ടത് എന്തെല്ലാം?     കന്നിമൂല, അതായത് തെക്കുപടിഞ്ഞാറെമൂല ഉയര്‍ന്നിരിക്കണം, എന്നു പറയുന്നത് ഭൂമിയുടെ വിതാനമാണ്. അതായത് ഭൂമിക്കുവേണ്ട ഉയര്‍ച്ചതാഴ്ചയെ സംബന്ധിച്ചാണ് കന്നിമൂല ഉയരണമെന്നു പറയുന്നത്. എന്നാല്‍ ശാസ്ത്രപ്രകാരം വീടു പണിയുമ്പോള്‍ തെക്കിനിപ്പുരയായോ, അല്ലെങ്കില്‍ പടിഞ്ഞാറ്റിപ്പുരയായോ ആണ് വീട് നിര്‍മ്മിക്കേണ്ടത്.  അതായത് തെക്കുവശത്തുള്ള മുറികള്‍ രണ്ടാം നിലയിലേക്ക് ഉയര്‍ത്തുകയോ, പടിഞ്ഞാറുവശത്തുള്ള മുറികള്‍ രണ്ടാം നിലയിലേക്ക് ഉയര്‍ത്തുകയോ ആണ് വേണ്ടത്. തെക്കുപടിഞ്ഞാറെമൂല അഥവാ, കന്നിരാശി വരുന്ന ഭാഗം തെക്കിനിയേയും പടിഞ്ഞാറ്റിയേയും യോജിപ്പിക്കുന്നതും ഇരു ഗൃഹങ്ങളിലും പൊതുവായി വരുന്നതും ആകുന്നു. അതുകൊണ്ടാണ് ഗൃഹത്തിന്റെ രൂപകല്പനയില്‍ വരുന്ന ഭേദഗതികളനുസരിച്ച് സന്ദര്‍ഭങ്ങളില്‍ തെക്കുപടിഞ്ഞാറെമൂല ഉയര്‍ത്തണം എന്നു പറയുന്നതിന്റെ സാരം.    സ്ഥാപത്യവേദത്തിന്റെ വേദാംഗമായ വാസ്തുശാസ്ത്രത്തില്‍ വാസ്തുവിനെ സമചതുരമായി സ്വീകരിച്ച് നാല്....</description>
പഴയവീട്ടില്‍ പുതിയ മുറി പണിയുമ്പോള്‍
<description> പഴയവീട്ടില്‍ താമസസൗകര്യത്തിന് മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?     പഴയ വീട്ടില്‍ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ അതായത് തെക്കിനിപ്പുരയായോ, പടിഞ്ഞാറ്റിപ്പുരയായോ നിലവിലുള്ള ഗൃഹങ്ങളില്‍ പുതിയ മുറികള്‍ സൗകര്യാര്‍ത്ഥം എടുക്കുമ്പോള്‍, നിലവിലുള്ള വീടിന്റെ ഒട്ടാകെ ഉത്തരപുറംചുറ്റളവാണ് പ്രധാനം, അഥവാഉത്തമമായി സ്വീകരിക്കേണ്ടത്.    മേല്‍പറഞ്ഞ ചുറ്റളവ് അടുത്ത നല്ല ചുറ്റളവിലേക്ക് ഗൃഹത്തിന്റെ പ്രാധാന്യമനുസരിച്ച് ഉത്തമമായി സ്വീകരിക്കുയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം മുറികളുടെ പ്രാധാന്യമനുസരിച്ച് ഓരോ മുറിയുടെയും ഉള്ളളവുകള്‍ ഉത്തമമദ്ധ്യമാധമങ്ങളായ ചുറ്റളവുകളിലേക്ക് യോജിപ്പിക്കേണ്ടതാണ്.    ഇപ്രകാരം രൂപകല്പന ചെയ്യുമ്പോള്‍ നിലവിലുള്ള ഗൃഹത്തിന്റെ മദ്ധ്യസൂത്രത്തിന് ഹേമം തട്ടാതെയും മേല്‍പ്പറഞ്ഞ സൂത്രം തടസ്സമില്ലാതെ ഒഴിവുകിട്ടുന്ന രീതിയിലും രൂപകല്പന ചെയ്യേണ്ടതാണ്. അതായത് ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതെയും കട്ടിള, ജനല്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കി വരുന്ന രീതിയിലും....</description>
മുട്ടതിരും വീടിന്റെ സ്ഥാനവും
<description> ? മുട്ടതിര് എന്നാല്‍ എന്ത്? വീടിന്റെ സ്ഥാനത്തിനാണോ അതോ ഗേറ്റിന്റെ സ്ഥാനത്തിനാണോ ഇത് കണക്കാക്കേണ്ടത്?     വാസ്തുശാസ്ത്രത്തില്‍ വേധം എന്നു പറയുന്ന ദോഷമാണ് പ്രാദേശികമായി മുട്ടതിര് എന്ന പേരിലറിയപ്പെടുന്നത്.  ഒരു വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ മദ്ധ്യസൂത്രവും വാസ്തുവിന്റെ മദ്ധ്യവും ഒരേ രേഖയില്‍ വരാന്‍ പാടില്ല. അതുപോലെ ഗൃഹമദ്ധ്യം, കട്ടിളമദ്ധ്യം, കിണറിന്റെ മദ്ധ്യം, ഉപനിര്‍മിതികളുടെ മദ്ധ്യങ്ങള്‍ എന്നിവ ഒരിക്കലും ഒരേ രേഖയില്‍ ഇടഞ്ഞു വരുന്ന  രീതിയിലുമാകരുത്.    കിണറിന് സ്ഥാനം കണക്കാക്കുമ്പോള്‍ വടക്കു കിഴക്കേ മൂലയില്‍ മീനം രാശിയില്‍ സ്ഥാനനിര്‍ണയം നടത്തുമ്പോള്‍ ഗൃഹത്തിന്റെ ഭിത്തിയുടെ അതേ രേഖയില്‍ കിണര്‍ മദ്ധ്യം വരാതെ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വീടിന്റെ വടക്കുകിഴക്കേ മൂലയുടെ 45 ഡിഗ്രി ചെരിഞ്ഞുവരുന്ന സൂത്രത്തിലും ഗൃഹമദ്ധ്യം വരാതെ ശ്രദ്ധിക്കേണ്ടതാണ്. വീടുവയ്ക്കാനുദ്ദേശിക്കുന്ന വാസ്തു ദീര്‍ഘചതുരമോ, സമചതുരമോ അല്ലാതെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രം കുറച്ചു തള്ളിയ രീതിയില്‍ 'ഘ' ആകൃതി ആയി വരുന്നത് ആശാസ്യമല്ല. ഇത്തരത്തിലുള്ള....</description>
ത്രിശാല, നാലുകെട്ട്, എട്ടുകെട്ട്‌
<description>മൂന്നു ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നു പറയുന്നു. നാല് ശാലകളുടേതിന് നാലുകെട്ട് എന്നും എട്ട് ശാലകളുടേതിന് എട്ടുകെട്ട് എന്നുമാണ് പറയുന്നത്. ഇവ കൂടാതെ 12 കെട്ടും 16 കെട്ടും പണിചെയ്യാറുണ്ട്.    കേരളീയഗൃഹനിര്‍മ്മാണരീതിയില്‍ ചതുശ്ശാലകള്‍ അഥവാ നാലുകെട്ട് നിര്‍മ്മാണരീതിയാണ് ഉണ്ടായിരുന്നത്. വീടിന്റെ മധ്യത്തില്‍ നടുമുറ്റം അതിനു നാലുവശത്തുമായി കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റി, വടക്കിനി എന്നിവ. അതിനെ നാല് കെട്ടായി കണക്കാക്കുന്നു. എല്ലാ ഗൃഹങ്ങളുടെയും ദര്‍ശനം നടുമുറ്റത്തേക്ക് അതായത് ഗൃഹമദ്ധ്യബിന്ദുവിലേക്കായിട്ടാണ് കണക്കാക്കുന്നത്.  നാലുകെട്ടില്‍ കിഴക്കിനിയുടെ കിഴക്കുഭാഗത്ത് ഒരു നടുമുറ്റവും കൂടി ഉണ്ടാക്കി ആ നടുമുറ്റത്തിന്റെ കിഴക്കിനി, തെക്കിനി, വടക്കിനി ഭാഗങ്ങള്‍ യോജിപ്പനുസരിച്ച്, അതായത് കണക്കനുസരിച്ച് കൂട്ടിയോജിപ്പിച്ചാല്‍ എട്ടുകെട്ടായി കണക്കാക്കുന്നു. കിഴക്കിനി ഒരു നടുമുറ്റത്തിന് കിഴക്കിനിയായും മറ്റേ നടുമുറ്റത്തിന് പടിഞ്ഞാറ്റിയായും വരുമെന്ന് സാരം.    ഇതുപോലെ വടക്കിനിയുടെ വടക്കുഭാഗത്തും ഒരു നടുമുറ്റം ഉണ്ടാക്കി....</description>
വീട് റോഡിന് സമാന്തരമായാല്‍
<description> ? റോഡിനു സമാന്തരമായി വീടു നിര്‍മ്മിക്കുന്നതില്‍ തെറ്റുണ്ടോ?   വീഥികള്‍ക്ക് അഥവാ റോഡുകള്‍ക്ക് സമാന്തരമായിട്ടാണ് വീടുപണിയേണ്ടത് എന്നു പറയുന്നതിന്റെ തത്വംശാസ്ത്രത്തില്‍ വീഥി ഉണ്ടാക്കുവാന്‍ വിധിയുണ്ട് എന്നതാണ്. എന്നാല്‍ ഇന്നത്തെ റോഡുകള്‍ ശാസ്ത്രനിയമമനുസരിച്ചല്ല സംവിധാനം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇപ്പോഴുള്ള റോഡിനു സമാന്തരമായി വീടു പണിയുന്നത് യുക്തമാവുകയില്ല.    ശാസ്ത്രത്തില്‍ വീഥി കണക്കാക്കുവാന്‍ വിധിയുണ്ട്. രാജ്യത്തെയായാലും സംസ്ഥാനങ്ങളെയായാലും ഗ്രാമങ്ങളെയായാലും 1 ന്ദ 1 = 1, 2 ന്ദ 2 = 4, 3 ന്ദ 3 = 9, ..........31 ന്ദ 31 = 961, 32 ന്ദ 32 =1024 എന്നിങ്ങനെ കള്ളികളാക്കണം. 32 ന്ദ 32 കള്ളികളാക്കണമെങ്കില്‍ 33 രേഖകള്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരയ്ക്കണം. ഈ രേഖകളില്‍ കൂടി വീഥികള്‍ ഉണ്ടാക്കണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. അപ്പോള്‍ ഒരു രേഖ മധ്യത്തില്‍ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും വരും. ഉദാഹരണത്തിന് ഇന്ത്യയുടെ നാലു ദിക്കുകളിലുള്ള അറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമചതുരമാക്കിയാല്‍ 3200 കി.മീ ആണെങ്കില്‍ ഓരോ കള്ളിയും 100 കി.മീ സമചതുരം ആയി വരും. അവയെ....</description>
വീടും മനുഷ്യദേഹവും
<description> ? വീടും മനുഷ്യശരീരവും തമ്മിലുള്ള ബന്ധം എന്ത്?     ''അമര്‍ത്യാശ്ചൈവ, മര്‍ത്ത്യാശ്ച  യത്ര യത്ര വസന്തി ഹി, തദ്‌വാസ്തു''  സംസ്‌കൃതത്തില്‍ ഭവസ് 'ധാതുവിന്റെ അര്‍ത്ഥം വസിക്കുക എന്നതാണ്. വസിക്കുന്നതേതോ അത് വാസ്തു. അതായത് വാസ്തു എന്നത് ഭൂമി തന്നെ. അങ്ങനെയെങ്കില്‍ വാസ്തു ഭൂമിയുടെ ഒരു ദാനമാണ്. വാസ്തുവില്‍ ഭൂമിയുടേതടക്കമായ പഞ്ചഭൂതങ്ങളുടെ ചൈതന്യം (ജീവന്‍) ഉണ്ട്. ആ ജീവത്വം നാം കാണുന്നത്അനുഭവിക്കുന്നത് മനുഷ്യസ്വരൂപത്തിലൂടെയാണ്. അതിനാല്‍ വാസ്തു, ഗൃഹം എന്നിവ ജീവനുള്ള പുരുഷനായി അഥവാ വാസ്തു പുരുഷമണ്ഡലമായി കണക്കാക്കുന്നു.  ഭൂമിയില്‍ കാണപ്പെടുന്നത് വെള്ളംദ്രവരൂപം, വൃക്ഷങ്ങള്‍ നേരെ നില്‍ക്കുന്നത്ഉറപ്പുള്ളത്, മണ്ണ്കൂട്ടിപ്പിടിച്ചു നില്‍ക്കുന്നത്, പലവിധം നിറങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കാക്കിയാല്‍ അവതന്നെയാണ് ചൈതന്യമുള്ള പുരുഷരൂപത്തിലും കാണുക.    അവയെല്ലാം സപ്തധാതുക്കളായി നമുക്ക് കാണപ്പെടുന്നു. അനവധി ശക്തികളെക്കൊണ്ട് നിലനില്‍ക്കുന്ന ശരീരത്തില്‍ പ്രധാനം 1. എല്ല്നേരെ നില്‍ക്കുന്നത്, 2. ചോരദ്രവരൂപം, 3. മാംസംആകൃതിയാകുന്നത്, 4. മജ്ജചൈതന്യവത്താക്കുന്നത്,....</description>
വാസ്തുവിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍
<description> ? ആയാദിഷഡ്‌വര്‍ങ്ങള്‍ ഏവ? അവയുടെ പ്രാധാന്യം എന്ത്?     ആയം, വ്യയം, യോനി, നക്ഷത്രം, തിഥി, കരണം എന്നിവയാണ് ആയാദിഷഡ്‌വര്‍ങ്ങള്‍.  ആയം എന്നാല്‍ വരവ് എന്നര്‍ത്ഥം. വ്യയം ചെലവ്, യോനിചുറ്റളവിനെ പ്രതിനിധാനം ചെയ്യുന്ന കണക്ക്, നക്ഷത്രം നക്ഷത്രവും തിഥി, കരണം എന്നിവ ജ്യോത്സ്യത്തിലെ സൂചനകളുമാണ്.  അളവുകള്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ അളവിന്റെ ഗുണദോഷങ്ങള്‍, അതായത് ഏത് ദിക്കിലേക്ക് യോജിച്ചതാണെന്നും മറ്റും തീര്‍ച്ചപ്പെടുത്തി സ്വീകരിക്കണം. അതിന് ആദ്യമായി വാസ്തുവിനെ എട്ട് ഭാഗം (ഗ്രൂപ്പ്) ആക്കി തിരിക്കുകയാണ് ചെയ്യുന്നത്.    1. കിഴക്ക്, 2 തെക്ക് കിഴക്ക്, 3. തെക്ക്, 4. തെക്ക്പടിഞ്ഞാറ്, 5. പടിഞ്ഞാറ്, 6. വടക്ക് പടിഞ്ഞാറ്, 7. വടക്ക് 8. വടക്കുകിഴക്ക് എന്നിങ്ങനെയാകുന്നു. അളവിനാലാണ് ഇത് നിശ്ചയിക്കേണ്ടതെന്നതിനാല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന ചുറ്റളവിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിച്ചാല്‍ ഒന്നുമുതല്‍ എട്ടുവരെ വരുന്ന ശിഷ്ടങ്ങളെക്കൊണ്ട് കിഴക്കാദിയായി പറയുന്ന ദിക്കുകളെ സൂചിപ്പിക്കുന്നതായി കണക്കാക്കണം. അതായത് ആ ദിക്കില്‍ ഉത്ഭവിച്ച ചുറ്റളവായി സങ്കല്പിക്കപ്പെടുന്നു.....</description>